കോട്ടക്കല്‍ : വാടകവീട്ടിലെ മുറിയില്‍ കെട്ടിയിട്ട ശേഷം കത്തികാണിച്ച് ഉപദ്രവിച്ച സംഭവത്തില്‍ പതിനഞ്ചുകാരി ജില്ല പോലീസ് മേധാവിക്ക് പരാതി നല്കി. കോട്ടക്കല്‍ സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ആഗസ്റ്റ് 20ന് പകലാണ് സംഭവം. മാതാവിനും സഹോദരനുമൊപ്പം വാടക ക്വാര്‍ട്ടേഴ്സിലാണ് പത്താം ക്ലാസ് വിദ്യാര്‍ഥി കഴിഞ്ഞിരുന്നത്. സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീടിന് പിറകില്‍ വസ്ത്രം അലക്കുമ്പോള്‍ രണ്ടുപേര്‍ വീട്ടിനകത്ത് കയറിയെന്നും ശബ്ദം കേട്ട് അകത്തുകയറിയ തന്നെ ഷാളുപയോഗിച്ച് കെട്ടിയിട്ടെന്നും പരാതിയില്‍ പറയുന്നു. ശേഷം കത്തി ഉപയോഗിച്ച് വസ്ത്രം കീറി ഉപദ്രവിച്ചു. കത്തികൊണ്ട് കൈത്തണ്ട മുറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരന് വരുന്നുവെന്ന് പറഞ്ഞ് ഇവര്‍ പെട്ടെന്ന് ഇറങ്ങിപ്പോയെന്നും കുട്ടി പറയുന്നു. ശേഷം കോട്ടക്കല്‍ സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍, പ്രതികളെപ്പറ്റി പറഞ്ഞുകൊടുത്തിട്ടും ഇതുവരെ നടപടിയെടുത്തില്ലന്നാണ് കുടുംബത്തിന്റെ പരാതി.
എന്നാല്‍, കുട്ടിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. മുഖം മൂടിയിട്ടവര്‍ അക്രമിച്ചെന്നായിരുന്നു ആദ്യം മൊഴി നല്‍കിയത്. ഇതുപ്രകാരം സംശയമുള്ളവരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞതായി പെണ്‍കുട്ടി മൊഴി നല്കി. ഇയാളെ ചോദ്യം ചെയ്തു. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ബ്ലെയ്ഡ് പോലുള്ള ഉപകരണം കൊണ്ട് വസ്ത്രം മുറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളെ തുടര്‍ന്ന് സി.ഡബ്ല്യൂ.സിയുടെ സഹായത്തോടെ കൗണ്‍സിലിങ് നടത്തിയതായും എസ്.എച്ച്.ഒ എം.കെ. ഷാജി അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.