പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് അറുപതു വർഷം തടവും എഴുപതിനായിരം രൂപ പിഴയും വിധിച്ചു. കടത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയിൽ ദിലിപ് (24) നെയാണ് പെരുമ്പാവൂർ പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ൽ ആണ് സംഭവം നടന്നത്. പതിനഞ്ച് വയസുള്ള പെൺകുട്ടിയാണ് പീഢനത്തിനിരയായത്.
കുന്നത്ത്നാട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമയബന്ധിതമായി പോലീസ് 2019 നവംബറിൽ കുറ്റപത്രവും സമർപ്പിച്ചു. ഇൻസ്പെക്ടർ വി.ടി. ഷാജൻ, എസ്.ഐമാരായ ഷമീർ ഖാൻ, സി.കെ. സക്കറിയ, എ.എസ്.ഐ പി.എച്ച് അബ്ദുൾ ജബ്ബാർ , എസ്.സി.പി. ഒമാരായ പി.എ അബ്ദുൾമനാഫ്, ഇ.ഡി.അനസ്, എ.കെ.പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എ.സിന്ധുവായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.