ഇടിമിന്നലുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഇടിമിന്നല്‍ ഉള്ളപ്പോള്‍ എന്തെല്ലാം ചെയ്യാം ചെയ്യരുത് എന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കകളുണ്ടാകും. ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ. ഇടിമിന്നലുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. പക്ഷേ ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഉപയോഗിക്കരുത്. ലാന്‍ഡ് ഫോണും മറ്റ് വൈദ്യുതോപകരണങ്ങളും ഉപയോഗിക്കരുത്. ഒരു സ്ഥലത്ത് ഒരിക്കല്‍ മാത്രമേ ഇടിമിന്നല്‍ വീഴൂ എന്ന ധാരണ തെറ്റാണ്.

ഇടിമിന്നല്‍ ഒരേ ഇടത്തുതന്നെ ആവര്‍ത്തിച്ച് നിരവധി തവണ സംഭവിക്കാറുണ്ട്. മിന്നലേറ്റ ആളുടെ ശരീരത്തില്‍ വൈദ്യുതി ഉണ്ടാവും എന്ന ചിന്തയും തെറ്റാണ്. മനുഷ്യ ശരീരത്തിന് വൈദ്യുതി സൂക്ഷിച്ചുവെയ്ക്കാനുള്ള കഴിവില്ല. അതിനാല്‍ മിന്നലേറ്റവരില്‍ വൈദ്യുതി ഉണ്ടാവില്ല. ഇടിമിന്നല്‍ സമയത്ത് വീടിനു പുറത്താണെങ്കില്‍ മരച്ചുവട്ടില്‍ അഭയം തേടണമെന്ന് പലയിടത്തു നിന്നും കേട്ടിട്ടുണ്ടാവും. ഇതും ശരിയല്ല.

ഇടിമിന്നല്‍ സമയത്ത് ഒരു കാരണവശാലും മരച്ചുവട്ടില്‍ നില്‍ക്കരുത്. മരച്ചുവട്ടില്‍ നില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ഇടിമിന്നലുള്ളപ്പോള്‍ ജനലും വാതിലും അടച്ചിടണം. ഭിത്തിയിലും തറയിലും സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ജലാശയങ്ങളില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്. തുണിയെടുക്കാനും മറ്റും ടെറസിലേക്ക് പോവരുത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...