ഡല്‍ഹി : കാമ ഭ്രാന്തന്മാരുടെ നാടായി ഉത്തര്‍ പ്രദേശ് മാറുന്നു. പീഡനങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ നിമിഷവും പുറത്തു വരുന്നത്.
രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയാണ് ഏറ്റവും പുതിയത്. ഒരു പെൺകുട്ടിയെ കെട്ടിയിട്ട് കത്തിച്ച നിലയിലും മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച് മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തി. ഉത്തർ പ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് ഇരട്ട ആക്രമണങ്ങൾ നടക്കുന്നത്. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പെൺകുട്ടിക്ക് സമീപത്ത് നിന്ന് കാലിയായ കാട്രിഡ്ജുകൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കത്തിക്കുന്നതിന് മുമ്പ് പെൺകുട്ടിയെ വെടിവച്ച് കൊലപ്പെടുത്തി യതായി പോലീസ് സംശയിക്കുന്നുണ്ട്. ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് പെൺകുട്ടിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ് .
ഉത്തർ പ്രദേശിലെ തന്നെ ബഹ്രൈച്ച് ജില്ലയിൽ നിന്നാണ് രണ്ടാമത്തെ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമീപത്തെ കാട്ടിൽ നിന്ന് വിവസ്ത്രയാക്കി രീതിയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ആരെന്ന് തിരിച്ചറിയാതിരിക്കാൻ ആസിഡ് ഒഴിച്ച് കരിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മുഖമെന്ന് പോലീസ് പറഞ്ഞു. ഇരുപത് വയസ്സുകാരിയായ പെൺകുട്ടി ആ ഗ്രാമത്തിൽ നിന്നുള്ള വ്യക്തിയല്ലെന്നും ആരെന്ന അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ബഹ്രൈച്ച് എസ്പി രവീന്ദ്ര സിംഗ് പറഞ്ഞു. പെൺകുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് കരിച്ച നിലയിലാണെങ്കിലും തിരിച്ചറിയാൻ കഴിയുന്ന തരത്തിലാണെന്ന് പോലീസ് പറയുന്നു.