Tuesday, March 25, 2025 10:51 pm

വിവാഹവാഗ്ദാനം നൽകി ബലാൽസംഗം : റാന്നി സ്വദേശി പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകുകയും ചെയ്തശേഷം പലയിടങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയിൽ പീടികയിൽ വീട്ടിൽ നിന്നും കൊറ്റനാട് തീയാടിക്കൽ കുരിശുമുട്ടം രാമൻ കല്ലിൽ വീട്ടിൽ താമസിക്കുന്ന പ്രകാശ് പി ഗോപാൽ മകൻ ആകാശ് എന്ന് വിളിക്കുന്ന വിഷ്ണു പ്രകാശ് (22) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. 2019 ഏപ്രിൽ മുതൽ കഴിഞ്ഞമാസം 10 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെരുമ്പെട്ടി സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്.

2019 ഏപ്രിലിൽ ഒരുദിവസം യുവതിയെ പടുതോടു നിന്നും തന്റെ ബൈക്കിൽ കയറ്റി കൊണ്ടുപോയ പ്രതി കുരിശുംമുട്ടത്തുള്ള വാടകവീട്ടിൽ എത്തിച്ച് അന്നും പിന്നീട് പലതവണയും തുടർന്ന് കഴിഞ്ഞമാസം 10 ന് കാറിൽ കയറ്റികൊണ്ടുവന്ന് കരിമ്പോള തുണ്ടിയിലെ വാടകവീട്ടിൽ എത്തിച്ച് അവിടെ വെച്ചും ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ഇന്നലെയാണ് സ്റ്റേഷനിൽ പരാതി നൽകിയത്. മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിക്കായുള്ള അന്വേഷണം വ്യാപകമാക്കുകയും ഇന്ന് രാവിലെ എട്ടുമണിക്ക് വെച്ചൂച്ചിറ ചാത്തൻ തറയിൽ നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ 10. 30 ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ് ഐ മാരായ അനൂപ്, താഹാകുഞ്ഞ്, എ എസ് ഐ മാരായ വിനോദ്, സുധീഷ്, സി പി ഓമാരായ പരശുറാം, ജോബിൻ ജോൺ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
<iframe width=”894″ height=”503″ src=”https://www.youtube.com/embed/37qv_yYhKUE” title=”99 ശതമാനം വെള്ളം 1 ശതമാനം പെട്രോൾ…വില നൂറിന് മുകളിൽ..” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി

0
മലപ്പുറം: മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അവധിക്കാല പഠനക്ലാസ് ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ അവധിക്കാല പഠനക്ലാസ് ''നിറച്ചാര്‍ത്ത്-2025''- ലേക്കുള്ള പ്രവേശനം...

മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

0
മലപ്പുറം: മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് പിഴ വിധിച്ച്...

ഷാന്‍ റഹ്‍മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് കൊച്ചി പോലീസ്

0
കൊച്ചി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന് എതിരെ വ‍ഞ്ചനാ കുറ്റത്തിന് കേസെടുത്ത്...