കോഴിക്കോട്: ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ഗുണ്ടാ തലവന്‍ അറസ്റ്റില്‍. വീട്ടില്‍ ജോലിക്കായി എത്തിയ സ്ത്രീയുടെ ആറുവയസുകാരിയായ മകളെ പീഡിപ്പിക്കുകയും കാല്‍ ചവിട്ടിയൊടിക്കുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്ത നൈനൂക്ക് (40)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ പ്രതി നലവില്‍ മറ്റൊരു കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുകയാണ്. പ്രതിയുടെ വീട്ടിലും വെള്ളയില്‍ ബീച്ചിലും വെച്ച് ഏപ്രില്‍-മേയ് മാസങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.
നിലവില്‍ കോഴിക്കോട് ബീച്ചിലെത്തിയ 16-കാരന് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ഇയാള്‍ ജയിലില്‍ കഴിയുന്നത്. പാലക്കാട്ടുനിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട് ബീച്ചിലെത്തിയ 16-കാരനെ നൈനൂക്കും കൂട്ടാളികളും ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തടയാന്‍്ക ശ്രമിച്ച സുഹൃത്തുക്കളെ കടലില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. കേസില്‍ പന്നിയങ്കരയിലെ വീട്ടില്‍നിന്ന് അതിസാഹസികമായാണ് നൈനൂക്കിനെ പോലീസ് പിടികൂടിയത്.