കാലൊടിച്ചു, കണ്ണില്‍ മുളകുപൊടി വിതറി : ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ഗുണ്ടാ തലവന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ഗുണ്ടാ തലവന്‍ അറസ്റ്റില്‍. വീട്ടില്‍ ജോലിക്കായി എത്തിയ സ്ത്രീയുടെ ആറുവയസുകാരിയായ മകളെ പീഡിപ്പിക്കുകയും കാല്‍ ചവിട്ടിയൊടിക്കുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്ത നൈനൂക്ക് (40)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ പ്രതി നലവില്‍ മറ്റൊരു കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുകയാണ്. പ്രതിയുടെ വീട്ടിലും വെള്ളയില്‍ ബീച്ചിലും വെച്ച് ഏപ്രില്‍-മേയ് മാസങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

നിലവില്‍ കോഴിക്കോട് ബീച്ചിലെത്തിയ 16-കാരന് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ഇയാള്‍ ജയിലില്‍ കഴിയുന്നത്. പാലക്കാട്ടുനിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട് ബീച്ചിലെത്തിയ 16-കാരനെ നൈനൂക്കും കൂട്ടാളികളും ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തടയാന്‍്ക ശ്രമിച്ച സുഹൃത്തുക്കളെ കടലില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. കേസില്‍ പന്നിയങ്കരയിലെ വീട്ടില്‍നിന്ന് അതിസാഹസികമായാണ് നൈനൂക്കിനെ പോലീസ് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു

0
അടൂര്‍ : അടൂര്‍ വടക്കടത്ത്കാവില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു....

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...