ഡല്‍ഹിയില്‍ എട്ടുവയസുകാരിക്ക് ക്രൂരപീഡനം ; 21കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹിയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21 കാരനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി ബദര്‍പൂര്‍ മേഖലയിലാണ് സംഭവം. സംഭവത്തില്‍ വിശദമായ നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ പോലീസിന് നോട്ടീസ് അയച്ചു. എട്ടുവയസുകാരി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റിലെ താമസക്കാരനാണ് പ്രതി. പെണ്‍കുട്ടി ക്വാട്ടേഴ്‌സില്‍ തനിച്ചായിരുന്ന സമയത്ത് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ മാതാവ് തിരിച്ചെത്തിയപ്പോള്‍ മുഖത്ത് ഉള്‍പ്പെടെ കടിച്ചതിന്റെ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. ശേഷം വീട്ടുകാര്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

മദ്യപിച്ച പ്രതി മയക്കുമരുന്നിനും അടിമയായിരുന്നു. ഇയാള്‍ കുട്ടിയെ തന്റെ മുറിയിലേക്ക് എത്തിച്ചാണ് ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയില്‍ പീഡനം നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. കൃത്യത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഹരിയാനയിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഐപിസി 376, 342, 323 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ ജൂണ്‍ 20നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....