അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിട്യൂട്ടിൽ അപൂർവ്വ ഹൃദയ ശസ്ത്രക്രിയ നടന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിട്യൂട്ടിൽ അപൂർവ്വ ഹൃദയ ശസ്ത്രക്രിയ. ബൈകസ്പിട് അയോർട്ടിക് വാൽവ് എന്ന ഹൃദയ വാൽവിന്റെ രോഗം മൂലം വാൽവ് ചുരുക്കവും അതോടൊപ്പം ഹൃദയത്തിന്റെ മഹാ ധമനിയായ അയോർട്ടയിൽ വീക്കവും (അന്യൂറിസം) ഉള്ള 58 വയസുള്ള രോഗിക്കാണ് വീറ്റ് പ്രൊസീഡ്യുർ എന്ന സങ്കീർണമായ സർജറി (പുതിയ കൃത്രിമ അയോർട്ടിക് വാൽവിലും വീക്കമുള്ള ഭാഗത്തു അയോർട്ടിക് ഗ്രാഫ്റ്റ് മൂലം ഘടന വീണ്ടെടുക്കൽ) വിജയകരമായി നടത്തിയത്. ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. രാജഗോപാൽ എസ്, കാർഡിയാക് അനസ്തേഷ്യാ വിഭാഗം മേധാവി ഡോ അജിത് സണ്ണി, എന്നിവരുടെ നേതൃത്വത്തിലാണ് ഈ ശസ്ത്രക്രിയ പൂർത്തീകരിച്ചത്. എക്കോ, സി ടി സ്കാൻ എന്നീ പരിശോധനകൾ ചെയ്ത് കൃത്യമായ അളവെടുത്ത് രോഗിക്ക് അനുയോജ്യമായ ഗ്രാഫ്റ്റ് ഘടിപ്പിക്കുന്നതിലൂടെ സുരക്ഷ ലഭിക്കുമെന്ന് ഡോ രാജഗോപാൽ പറഞ്ഞു. കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ്, സീനിയർ കാർഡിയോളജിസ്റ്റുകളായ ഡോ. ശ്യാo ശശിധരൻ, ഡോ. വിനോദ് മണികണ്ഠൻ, ഡോ കൃഷ്ണ മോഹൻ, ഡോ ചെറിയാൻ ജോർജ്, ഡോ ചെറിയാൻ കോശി, റേഡിയോളോജിസ്റ്റുകളായ ഡോ അബ്ദുൾ ഫൈസൽ, ഡോ പാർവതി, ഡോ. അജി രാജൻ എന്നിവർ കൂടി അടങ്ങുന്ന സമ്പൂർണ ഹാർട്ട് ടീം ചികിത്സയുടെ ഭാഗമായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ...

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....

കലഞ്ഞൂര്‍ പോത്തുപാറയില്‍ ലോഡ് കയറ്റി വന്ന ടോറസ് ലോറിക്ക് തീ പിടിച്ചു : വാഹനം...

0
കോന്നി : കലഞ്ഞൂര്‍ പോത്തുപാറയില്‍ പാറമടയില്‍ നിന്നും ലോഡുമായി ഇറക്കം ഇറങ്ങി വന്ന...