Saturday, April 19, 2025 11:56 am

അടൂർ ലൈഫ് ലൈൻ ആശുപത്രിയില്‍ ലാപ്രോസ്കോപ്പി വഴി അപൂർവ ശസ്ത്രക്രിയ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂർ ലൈഫ് ലൈൻ ആശുപത്രിയില്‍ ലാപ്രോസ്കോപ്പി വഴി അപൂർവ ശസ്ത്രക്രിയ നടത്തി. വളരെ അപൂർവമായ സുപ്പീരിയർ ലമ്പാർ ഹെർണിയയുടെ ചികിൽസ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ കൊല്ലം അയിരൂർ സ്വദേശിയായ മധ്യവയസ്കനിൽ വിജയകരമായി പൂർത്തീകരിച്ചതിന്റെ അഭിമാനത്തിലാണ് ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്രോസ്കോപ്പി വിഭാഗം. ഗ്രിൻഫെൽറ്റ് ഹെർണിയ എന്നും അറിയപ്പെടുന്ന ഇത് ശസ്ത്രക്രിയാ വിദഗ്ധർ അപൂർവ്വമായി അഭിമുഖീകരിക്കുന്ന ഒരു അവസ്ഥയാണ്. വയറിലെ ഭിത്തിയിലെ ഹെർണിയകളിൽ ഒരു ചെറിയ ശതമാനം (0.1% മുതൽ 2% വരെ) മാത്രമേ ഇത്തരത്തിൽ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളു. ഒരു സർജന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു പക്ഷേ ഒരിക്കൽ മാത്രം നേരിട്ടേക്കാവുന്ന വളരെ അസാധാരണമായ ഈ അവസ്ഥക്കുള്ള കീഹോൾ ശസ്ത്രക്രിയക്ക്  ലൈഫ് ലൈൻ ജനറൽ ആൻഡ് ലാപ്രോസ്കോപ്പി വിഭാഗം തലവൻ ഡോ.മാത്യൂസ് ജോൺ നേതൃത്വം നൽകി. സർജന്മാരായ ഡോ.അനൂപും ഡോ. അനീതയും അനസ്തേഷ്യ ഡോക്ടർമാരും തീയേറ്റർ സ്റ്റാഫും അദ്ദേഹത്തെ സഹായിച്ചു.

പുറം വേദനയും പുറത്തു മുഴയുമായാണ് രോഗി ഡോ.മാത്യൂസിനെ സമീപിച്ചത്. ജോലിയോ മറ്റെന്തെങ്കിലുമോ ശരിക്കു ചെയ്യാൻ പറ്റാത്ത തരത്തിൽ അദ്ദേഹത്തിന് വേദന അനുഭവപ്പെട്ടു. വലിയ മുറിവുണ്ടാക്കാതെ രക്തസ്രാവമില്ലാതെ താക്കോൽദ്വാരം വഴി ശസ്ത്രക്രിയ ചെയ്യുന്നതിനെപ്പറ്റി അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും തുടർന്ന് ശസ്ത്രക്രിയ ചെയ്യുകയുമായിരുന്നു. സാധാരണ ഇത്തരം ശസ്ത്രക്രിയകൾ ഓപ്പൺ സര്‍ജറി വഴിയാണ് ചെയ്യാറുള്ളത്. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടുദിവസമായപ്പോഴേക്കും രോഗിയെ ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്. പൂർണ ആരോഗ്യത്തോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുനാട് കുനങ്കര ശബരി ശരണാശ്രമത്തിലെ അന്നദാന മണ്ഡപത്തിന്റെ നിർമാണോദ്ഘാടനം നടന്നു

0
റാന്നി : പെരുനാട് കുനങ്കര ശബരി ശരണാശ്രമത്തിലെ പുതിയ അന്നദാന...

മുംബൈ ഭീകരാക്രമണ കേസ് മുഖ്യപ്രതി ഡേവിഡ് കോൾമാൻ ഹെഡ്ലിയെ വീണ്ടും ചോദ്യംചെയ്യാൻ എൻ ഐ...

0
ദില്ലി : മുംബൈ ഭീകരാക്രമണ കേസ് മുഖ്യപ്രതി ഡേവിഡ് കോൾമാൻ ഹെഡ്ലിയെ...

ഓമല്ലൂരില്‍ സ്വകാര്യ ബസ് ഓട്ടോറിക്ഷയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്

0
ഓമല്ലൂർ : സ്വകാര്യ ബസ് ഓട്ടോറിക്ഷയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക്...

ചെന്നൈയിൽ മുന്നറിയിപ്പ് ; താപനില ഇനിയും ഉയരും, രാത്രിയിൽ പോലും നിർജലീകരണത്തിനു സാധ്യത

0
ചെന്നൈ : സംസ്ഥാനത്തെ കടുത്ത ചൂടിൽ കുട്ടികൾക്കു നിർജലീകരണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ...