അടൂർ ലൈഫ് ലൈൻ ആശുപത്രിയില്‍ ലാപ്രോസ്കോപ്പി വഴി അപൂർവ ശസ്ത്രക്രിയ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂർ ലൈഫ് ലൈൻ ആശുപത്രിയില്‍ ലാപ്രോസ്കോപ്പി വഴി അപൂർവ ശസ്ത്രക്രിയ നടത്തി. വളരെ അപൂർവമായ സുപ്പീരിയർ ലമ്പാർ ഹെർണിയയുടെ ചികിൽസ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ കൊല്ലം അയിരൂർ സ്വദേശിയായ മധ്യവയസ്കനിൽ വിജയകരമായി പൂർത്തീകരിച്ചതിന്റെ അഭിമാനത്തിലാണ് ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്രോസ്കോപ്പി വിഭാഗം. ഗ്രിൻഫെൽറ്റ് ഹെർണിയ എന്നും അറിയപ്പെടുന്ന ഇത് ശസ്ത്രക്രിയാ വിദഗ്ധർ അപൂർവ്വമായി അഭിമുഖീകരിക്കുന്ന ഒരു അവസ്ഥയാണ്. വയറിലെ ഭിത്തിയിലെ ഹെർണിയകളിൽ ഒരു ചെറിയ ശതമാനം (0.1% മുതൽ 2% വരെ) മാത്രമേ ഇത്തരത്തിൽ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളു. ഒരു സർജന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു പക്ഷേ ഒരിക്കൽ മാത്രം നേരിട്ടേക്കാവുന്ന വളരെ അസാധാരണമായ ഈ അവസ്ഥക്കുള്ള കീഹോൾ ശസ്ത്രക്രിയക്ക്  ലൈഫ് ലൈൻ ജനറൽ ആൻഡ് ലാപ്രോസ്കോപ്പി വിഭാഗം തലവൻ ഡോ.മാത്യൂസ് ജോൺ നേതൃത്വം നൽകി. സർജന്മാരായ ഡോ.അനൂപും ഡോ. അനീതയും അനസ്തേഷ്യ ഡോക്ടർമാരും തീയേറ്റർ സ്റ്റാഫും അദ്ദേഹത്തെ സഹായിച്ചു.

പുറം വേദനയും പുറത്തു മുഴയുമായാണ് രോഗി ഡോ.മാത്യൂസിനെ സമീപിച്ചത്. ജോലിയോ മറ്റെന്തെങ്കിലുമോ ശരിക്കു ചെയ്യാൻ പറ്റാത്ത തരത്തിൽ അദ്ദേഹത്തിന് വേദന അനുഭവപ്പെട്ടു. വലിയ മുറിവുണ്ടാക്കാതെ രക്തസ്രാവമില്ലാതെ താക്കോൽദ്വാരം വഴി ശസ്ത്രക്രിയ ചെയ്യുന്നതിനെപ്പറ്റി അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും തുടർന്ന് ശസ്ത്രക്രിയ ചെയ്യുകയുമായിരുന്നു. സാധാരണ ഇത്തരം ശസ്ത്രക്രിയകൾ ഓപ്പൺ സര്‍ജറി വഴിയാണ് ചെയ്യാറുള്ളത്. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടുദിവസമായപ്പോഴേക്കും രോഗിയെ ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്. പൂർണ ആരോഗ്യത്തോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...

ചൈനയ്ക്ക് അതൃപ്തി ; ബലൂചിസ്ഥാൻ ഖനന പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് മൗലാനാ ഫസലുർ റഹ്മാൻ

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനി സർക്കാരിന്റെ നിരുത്തരവാദ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക്...

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...