നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന് തെന്നിമാറി തകർന്നു വീണ് വൻ ദുരന്തം. അപകടത്തിൽ അഞ്ചുപേർ മരിക്കുകയും അഞ്ചുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പ്യൂർട്ടോ റിക്കോയിലെ സാൻവാനിൽനിന്ന് എത്തിയ ബോയിങ് 767-300 വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അതിർത്തി കടന്ന് സമീപത്തെ റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വിമാനത്തിന് തീപിടിക്കുകയും ആകാശത്തേക്ക് കറുത്ത പുകച്ചുരുളുകൾ ഉയരുകയും ചെയ്തു. റോഡിലുണ്ടായിരുന്ന വാഹനങ്ങൾ തകർന്നുപോയതായും ചിലർ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയതായും രക്ഷാപ്രവർത്തകർ അറിയിച്ചു. അപകടത്തിൽപ്പെട്ടവരിൽ വിമാന ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. അപകടത്തെത്തുടർന്ന് മയാമി- ഫയർ റെസ്ക്യൂവിന്റെ അറുപതിലധികം യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനും രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകിയത്. പരുക്കേറ്റ അഞ്ചുപേരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വിമാനത്തിൽ നിന്ന് ഇന്ധനം ചോർന്നത് രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണമാക്കിയെങ്കിലും പെട്ടെന്നുതന്നെ ചോർച്ച നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി ഫയർഫോഴ്സ് ചീഫ് വ്യക്തമാക്കി.

ദുരന്തത്തെത്തുടർന്ന് മയാമി വിമാനത്താവളത്തിലെ റൺവേകൾ താൽകാലികമായി അടച്ചിടുകയും വിമാന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും, നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ ആമസോൺ അധികൃതർ, അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...

ചൈനയ്ക്ക് അതൃപ്തി ; ബലൂചിസ്ഥാൻ ഖനന പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് മൗലാനാ ഫസലുർ റഹ്മാൻ

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനി സർക്കാരിന്റെ നിരുത്തരവാദ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...