രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ : നിർമിച്ചവരും പങ്കിട്ടവരും കുടുങ്ങും – സുപ്രധാന നീക്കവുമായി ദില്ലി പോലീസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: നടി രശ്മിക മന്ദാനയുടെ ‘ഡീപ്ഫേക്ക്’ വീഡിയോ നിർമിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചവരെ കുടുക്കാൻ പോലീസ്. സംഭവത്തിൽ വീഡിയോ പങ്കുവെച്ച അക്കൌണ്ടിന്റെ വിവരങ്ങൾ നൽകാൻ മെറ്റയെ സമീപിച്ചിരിക്കുകയാണ് ദില്ലി പോലീസ്. നേരത്തെ സിറ്റി പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. മെറ്റ വിവരങ്ങളിലൂടെ വ്യാജ വീഡിയോ നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വ്യക്തികളുടെ വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ബന്ധപ്പെട്ട യുആർഎൽ ഐഡിയടക്കമുള്ള വിവരങ്ങൾ നൽകാൻ മെറ്റയോട് ഒൌദ്യോഗികമായി ആശയവിനിമയം നടത്തിയെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ദില്ലി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്ഷൻ 66 സി, 66 ഇ എന്നിവയ്‌ക്കൊപ്പം സെക്ഷൻ 465, 469 എന്നിവയാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് ഉടനടി പരിഹരിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വീഡിയോ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി വനിതാ കമ്മീഷനും സിറ്റി പോലീസിന് നോട്ടീസ് അയച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...