നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റാലിയ്ക്ക് അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയനില്‍ സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : രാഷ്ട്രീയ ഏകതാ ദിവസിനോടനുബന്ധിച്ച് കേരള പോലീസിന്റെ  ആഭിമുഖ്യത്തില്‍ ‘ലഹരിക്കെതിരെ പോരാടാം’ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റാലിയ്ക്ക് അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയനില്‍ സ്വീകരണം നല്‍കി. മോട്ടോര്‍ സൈക്കിള്‍ റാലിയുടെ തുടര്‍യാത്ര അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ റീന സാമുവല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരായ ജനകീയ പ്രതിരോധത്തിന്റെ ഭാഗമായുള്ള റാലി തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. തുടര്‍ന്ന് എം.സി. റോഡ് വഴി യാത്ര ചെയ്താണ് അടൂരില്‍ എത്തിയത്.

അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയന്‍ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തരകന്‍, വാര്‍ഡ് അംഗം സൂസന്‍ ശശികുമാര്‍, കെ.എ.പി. മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് മനോജ് കെ.നായര്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് സജീന്ദ്രന്‍ പിള്ള, അസിസ്റ്റന്റ് കമാന്‍ഡന്‍റ്മാരായ കെ.വിനോദ്, സ്റ്റാര്‍മോന്‍ ആര്‍.പിള്ള, പോലീസ് ഉദ്യോഗസ്ഥര്‍, സേനാംഗങ്ങള്‍, സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യാത്രാമധ്യേ പോലീസിന്റെ  സഹകരണത്തോടെ കോളജ് – യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍, എന്‍.സി.സി., എന്‍.എസ്.എസ്. കേഡറ്റുകള്‍, യുവാക്കള്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ നടത്തും.

റാലി കൊച്ചിയില്‍ എത്തുമ്പോള്‍ ലക്ഷദ്വീപ് പോലീസ് ഒപ്പം ചേരും. തുടര്‍ന്ന് തൃശൂര്‍, കണ്ണൂര്‍ വഴി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും. ഉഡുപ്പി വഴി ഗോകര്‍ണ്ണയിലെത്തുമ്പോള്‍ കര്‍ണ്ണാടക പോലീസും പനാജിയില്‍ നിന്ന് രത്‌നഗിരിയിലേക്കുള്ള യാത്രയില്‍ ഗോവ പോലീസും തുടര്‍ന്ന് മഹദ്, മുംബൈ വഴി മഹാരാഷ്ട്ര പോലീസും റാലിയുടെ ഭാഗമാകും. ദാമന്‍ ദിയു പോലീസും ഒപ്പം ചേര്‍ന്ന് ഗുജറാത്തിലെ ബറൂച്ച് വഴി ഒക്ടോബര്‍ 26 ന് റാലി ഗുജറാത്തിലെ ഏകത നഗറില്‍ എത്തിച്ചേരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ റാലി ടീമുകളും ഒക്ടോബര്‍ 26, 27 തീയതികളിലായി ഏകതാ നഗറില്‍ സംഗമിക്കും. തുടര്‍ന്ന് ഒക്ടോബര്‍ 31 ന് നടക്കുന്ന ദേശീയ ഏകതാ ദിന പരേഡിലെ പ്രത്യേക ‘റൈഡ് പാസില്‍’ എല്ലാ റൈഡര്‍മാരും അണിനിരക്കും. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്.) നാണ് ദേശീയ പരിപാടിയുടെ ഏകോപന ചുമതല.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത ഭാരം കയറ്റി നമ്പര്‍ പ്ലേറ്റ് പോലുമില്ലാതെ ചീറിപ്പായുന്ന വാഹനങ്ങള്‍

0
പത്തനംതിട്ട : ജില്ലയില്‍ അമിത ഭാരം കയറ്റി നമ്പര്‍ പ്ലേറ്റ് പോലുമില്ലാതെ സഞ്ചരിക്കുന്ന...

വയനാടിന്റെ മണ്ണില്‍ തലമുറകളുടെ ഓര്‍മ്മകള്‍ക്ക് കാവല്‍ നിന്ന കര്‍ഷകനായിരുന്നു ചെറുവയല്‍ രാമന്‍ എന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: വയനാടിന്റെ മണ്ണില്‍ തലമുറകളുടെ ഓര്‍മ്മകള്‍ക്ക് കാവല്‍ നിന്ന കര്‍ഷകനായിരുന്നു ചെറുവയല്‍...

പരിസ്ഥിതി സംരക്ഷണത്തോടൊപ്പം മലയോര ജനതയ്ക്കും സംരക്ഷണം അനിവാര്യം : അഡ്വ.പി.എം.സുരേഷ് ബാബു

0
പത്തനംതിട്ട : പരിസ്ഥിതി സംരക്ഷണത്തിന് സർക്കാർ നൽകുന്ന പ്രാധാന്യം മലയോര ജനതയുടെ...

എറണാകുളം കാവുംഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്

0
കൊച്ചി: എറണാകുളം കാവുംഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട പ്രതി കഴിഞ്ഞ മാര്‍ച്ചില്‍...