തിരുവല്ല: സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ കെപി യോഹന്നാൻ്റെ ബിലീവേഴ്സ് ചർച്ചിൻെറ ഉടമസ്ഥതയിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ബജ്റംഗ്ദളിൻെറ നേതൃത്വത്തിൽ കിഴക്കൻമുത്തൂരിലെ സഭാ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കുറ്റപ്പുഴ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കിഴക്കൻമുത്തൂർ ജംഗ്ഷന് സമീപത്തെ സഭാ ആസ്ഥാനത്തിൻെറ പ്രധാന കവാടത്തിൽ സമാപിച്ചു. നിരവധി പ്രവർത്തകരാണ് പ്രതിഷേധ മാർച്ചിലും തുടർന്നു നടന്ന ധർണയിലും പങ്കെടുത്തത്. ധർണ ബജ്റംഗ്ദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഹരി പാലോട് ഉദ്ഘാടനം ചെയ്തു.