തിരുവല്ല : പത്തനംതിട്ട ജില്ലയില്‍ എലിപ്പനി മരണം. തിരുവല്ല പെരിങ്ങര വേങ്ങല്‍ സ്വദേശിയായ കോതകാട്ട് ചിറയില്‍ രാജന്‍ ആണ് മരിച്ചത്. എലിപ്പനിയെ തുടര്‍ന്ന് രണ്ടാഴ്ചക്കാലമായി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് 5 ദിവസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ രാജന്‍ വൈകിട്ട് മരിച്ചു.
കനത്ത മഴയെ തുടര്‍ന്ന് രണ്ടാഴ്ചയായി ഇവരുടെ വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. പ്രമേഹ രോഗിയായ രാജന്റെ കാലില്‍ മുറിവുണ്ടായിരുന്നു. ഈ മുറിവിലൂടെയാകാം എലിപ്പനി ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.