കോവിഡ് പോസിറ്റീവ് ആയ വെസ്റ്റ് ബംഗാള്‍ സ്വദേശി നാട്ടിലേക്ക് പോകാന്‍ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പോസിറ്റീവ് ആയ വിവരം മറച്ചുവെച്ച് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച വെസ്റ്റ് ബംഗാള്‍ സ്വദേശിയെ തടഞ്ഞു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 27ന് നടന്ന കോവിഡ് ടെസ്റ്റില്‍ ഇയാള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിവരം ആരോഗ്യവകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എസ് സതീഷ് ജില്ലാ ലേബര്‍ ഓഫീസിലെ കോള്‍ സെന്ററിന് കൈമാറി.

ആരോഗ്യവകുപ്പ് ഇയാളെ പത്തനംതിട്ട സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുവാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അതിനിടെ ഇയാളുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസ് കോവിഡ് വാര്‍ റൂം ടീമംഗങ്ങളായ ടി. ആര്‍.ബിജുരാജ്, ടി.എസ് സതീഷ്, ടി.എ അഖില്‍കുമാര്‍, രഞ്ജിത്ത് ആര്‍ നായര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. എന്നാല്‍ ഇയാള്‍ നാട്ടിലേക്കു പുറപ്പെട്ടതായി അറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇയാളെ കണ്ടെത്തുകയായിരുന്നു.
അതീവ ജാഗ്രതയോടെ തിരികെയെത്തിച്ച് പത്തനംതിട്ട ജിയോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ഹോട്ടല്‍ ജീവനക്കാരനായ ഇയാളോടൊപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്ന 25 ഇതര സംസ്ഥാന തൊഴിലാളികളുടെ കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യവകുപ്പിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഈ വ്യക്തിയിലൂടെ റെയില്‍വേ ഉള്‍പ്പെടെ പല തലങ്ങളില്‍ ഉണ്ടാകുമായിരുന്ന രോഗവ്യാപനം തടയുവാന്‍ സമയോചിതമായ ഇടപെടലിലൂടെ സാധിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...