Saturday, July 5, 2025 10:55 am

എലിയെ തുരത്താന്‍ എളുപ്പവഴി ; കര്‍ഷകര്‍ കണ്ടെത്തിയ മാര്‍ഗം

For full experience, Download our mobile application:
Get it on Google Play

കൃഷിയിടത്തിലും കര്‍ഷകരുടെ ധാന്യസംഭരണ കേന്ദ്രങ്ങളിലും എലികള്‍ വന്നാല്‍ അതിനെ തുരത്തുന്നത് വലിയ പാടാണ്. ചെറിയ നച്ചെലി മുതല്‍ പെരുച്ചാഴി, പന്നിയെലി വരെയുള്ളവ ഉണ്ടാക്കുന്ന നഷ്ടം ആലോചിച്ചാല്‍ എങ്ങനെയെങ്കിലും ഇതിനെ തുരത്താനേ നോക്കൂ. കൃഷിയിടത്തിലും വീട്ടിലും വരുന്ന എല്ലാതരം എലികളെയും കൊല്ലാനുള്ള എളുപ്പവഴിയുമായി വന്നിരിക്കയാണ്, പാലാ, തൊടുപുഴ ഭാഗങ്ങളിലെ ചില കര്‍ഷകര്‍. സ്വന്തം അനുഭവത്തില്‍ നിന്ന് അവര്‍ വികസിപ്പിച്ച ലളിതമായ ടെക്‌നോളജിയാണ് ഇത്. ആര്‍ക്കും പരീക്ഷിക്കാം.

സംഭവം വളരെ സിംപിളാണ്. എലിക്ക് ഭക്ഷിക്കാനാവശ്യമായ ആഹാരം തയ്യാറാക്കലാണ് ആദ്യപടി. അതിനു വേണ്ടത് അല്‍പം അരി. ഏതുതരം അരിയുമാവാം. ഏകദേശം അറുപതു ഗ്രാമിനടുത്ത് അരിയെടുത്ത് നന്നായി വറുക്കുക. വറുത്തശേഷം മിക്‌സിയിലിട്ട് അധികം തരികളില്ലാത്ത രൂപത്തില്‍ പൊടിച്ചെടുക്കുക. ഇതിലേക്ക് മൂന്നു പാരസെറ്റമോള്‍ ഗുളിക (650 മില്ലിഗ്രാം ഡോസേജായാല്‍ നല്ലത്) പൊടിച്ചു ചേര്‍ക്കുക. ഒരു പത്രക്കടലാസിലിട്ട് കല്ലുകൊണ്ട് കുത്തി പൊടിച്ചാല്‍ മതി. ഇത് അരിപ്പൊടിയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. എലി സാധാരണ വരുന്ന വഴികളിലോ എലിയെ പതിവായി കാണുന്ന സ്ഥലത്തോ ഒരു ചെറിയ പാത്രത്തില്‍ ഇതു വെക്കുക. രാത്രികാലത്ത് വെക്കുന്നതാണ് നല്ലത്. ഇതു കഴിച്ചാല്‍ മൂഷികമരണം ഉറപ്പ്.

പ്രത്യേകം ശ്രദ്ധിക്കുക- കോഴിയോ പൂച്ചയോ മറ്റു മൃഗങ്ങളോ ഇതു കഴിക്കാന്‍ ഇടയാവാത്ത തരത്തില്‍ രാവിലെ ഇത് എടുത്തു മാറ്റണം. ഇല്ലെങ്കില്‍ ഇതു കഴിച്ചാല്‍ അവയ്ക്കും അപകടം പറ്റാം. നമ്മുടെ കൈയില്‍ പറ്റിയാല്‍ പ്രത്യേകിച്ച് അപകടം ഇല്ലാത്തതിനാല്‍ മറ്റ് വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുപോലെ പേടിക്കേണ്ടതില്ല. എങ്കിലും സോപ്പിട്ട് നന്നായി കൈകഴുകണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ജനറൽ...

കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

0
കോഴിക്കോട് : കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാളെ പോലീസ് പിടികൂടി

0
ചെങ്ങന്നൂർ: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തിച്ചയാളെ പോലീസ് പിടികൂടി....

മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരൻ കെ ദാമോദരനെ അനുസ്മരിച്ചു

0
പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരൻ കെ...