തിലകന്റെ പേരില്‍ മികച്ച നടനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തും ; സിനിമ പ്രേക്ഷക കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെള്ളിത്തിരയിലെ അഭിനയവിസ്മയം തിലകന്റെ ഒന്‍പതാം ചരമവാര്‍ഷിക അനുസ്മരണം സൂം മീറ്റിംഗിലുടെ ആചരിച്ചു. കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിസ്റ്റൂട്ട് ഓഫ് വിഷ്യല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് ഡീന്‍ പ്രൊഫ. കവിയൂര്‍ ശിവപ്രസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഭ്രപാളികളില്‍ കഥാപാത്രങ്ങളിലൂടെ ജീവിച്ച വ്യക്തിത്വമായിരുന്നു തിലകന്റേത്. നടനമറിയാമെങ്കിലും നാട്യ മറിയാത്ത നടന്‍ അതായിരുന്നു അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണസമ്മേളനം നടത്തിയത്.

പുതുതലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്.
നായകന്‍മാര്‍ മാത്രം മികച്ച നടന്‍മാര്‍ എന്ന് പറയുന്ന കാലത്ത് തിലകന്‍ വൈവിധ്യമാര്‍ന്ന വേഷത്തിലൂടെ ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു. നെഗറ്റീവ് റോളുകളും ഹാസ്യ കഥാപാത്രങ്ങളുമെല്ലാം ആ കൈകളില്‍ എന്നും ഭദ്രമായിരുന്നു. നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകളിലെ പോള്‍ പൗലോക്കാരന്‍ മലയാള സിനിമയിലെ തന്നെ മികച്ച വില്ലനായി അറിയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കണ്‍വീനര്‍ സലിം പി. ചാക്കോ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി ഏ.ഗോകുലേന്ദ്രന്‍, സാഹിത്യക്കാരന്‍ ഏബ്രഹാം തടിയൂര്‍ ,അഡ്വ. കെ. ജയവര്‍മ്മ, നാടക നടന്‍ കടമ്മനിട്ട കരുണാകരന്‍,യുവ സാഹിത്യക്കാരന്‍ വിനോദ് ഇളകൊള്ളൂര്‍,സുനീല്‍ മാമ്മന്‍ കൊട്ടുപ്പള്ളില്‍, പി. സക്കീര്‍ ശാന്തി ,ജോജു ജോര്‍ജ്ജ് തോമസ് തുടങ്ങിയവര്‍ അനുസ്മരണ യോഗത്തില്‍ പ്രസംഗിച്ചു. അടുത്ത വര്‍ഷം മുതല്‍ തിലകന്റെ പേരില്‍ നാടകരംഗത്ത് നിന്ന് മികച്ച നടന് അവാര്‍ഡ് ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. മൊമന്റേയും 15001 രൂപയും നല്‍കും സംഘാടകര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...