റേഷൻ കാർഡ് ബയോമെട്രിക് മസ്റ്ററിംഗ് ഇന്ന് മുതൽ ; ആദ്യം തിരുവനന്തപുരത്ത് , ഇന്ന് മുതൽ സെപ്തംബർ 24 വരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാങ്കേതിക തടസ്സങ്ങൾ കാരണം നിർത്തിവെച്ച റേഷൻ കാർഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ്‌ പുനരാരംഭിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിംഗ് നടക്കുക. ഇന്ന് മുതൽ സെപ്തംബർ 24 വരെയാണ് തിരുവനന്തപുരത്തെ മസ്റ്ററിംഗ്. രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ മസ്റ്ററിംഗ് നടത്തും. സെപ്തംബർ 25 മുതൽ ഒക്ടോബർ 1 വരെയായിരിക്കും മസ്റ്ററിംഗ് നടത്തുക. അതിനു ശേഷം മൂന്നാം ഘട്ടത്തിൽ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മസ്റ്ററിംഗ് ഉണ്ടാവും.

ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെയാണ് ഈ ജില്ലകളിൽ സൗകര്യമൊരുക്കുക. ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും അറിയിച്ചു. ഒക്ടോബർ 15നുള്ളിൽ പൂർത്തിയാക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. 1.10 കോടി കാർഡ് ഉടമകൾ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതുണ്ട്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ചാണ് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...