ആലപ്പുഴ : കുട്ടനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ എഎവൈ (മഞ്ഞ)/പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍, ആധാര്‍ ഉണ്ടായിട്ടും ഇ-പോസ് മെഷീനില്‍ കൈവിരല്‍ പതിച്ച് ഇ-കെവൈസി മസ്റ്ററിംഗ് നടത്തുവാന്‍ കഴിയാത്ത കുട്ടികള്‍, വിരലടയാളം പതിയാത്ത മുതിര്‍ന്നവര്‍ എന്നിവര്‍ക്കായി ഡിസംബര്‍ രണ്ടു മുതല്‍ എട്ടുവരെ രാവിലെ 10 മണി മുതല്‍ മൂന്ന് മണിവരെ ഐറിസ് സ്‌കാനര്‍/ഫെയ്സ് ആപ്പ് ഉപയോഗിച്ചുള്ള മസ്റ്ററിംഗ് ക്യാമ്പ് നടത്തും. ഡിസംബര്‍ 2 ന് തകഴി, എടത്വ പഞ്ചായത്തുകള്‍ക്ക് (ക്യാമ്പ് നടക്കുന്ന സ്ഥലം-ലൂര്‍ദ് മാതാ പാരിഷ് ഹാള്‍, പച്ച), ഡിസംബര്‍ മൂന്നിന് മുട്ടാര്‍, തലവടി പഞ്ചായത്തുകള്‍ക്ക് (മുട്ടാര്‍ പഞ്ചായത്ത് ഹാള്‍), നാലിന് പുളിങ്കുന്ന്, രാമങ്കരി പഞ്ചായത്തുകള്‍ക്ക് (പുളിങ്കുന്ന് പഞ്ചായത്ത് ഹാള്‍), അഞ്ചിന് നീലംപേരൂര്‍, കാവാലം, വെളിയനാട് പഞ്ചായത്തുകള്‍ക്ക് (മഹാത്മ അയ്യങ്കാളി ഹാള്‍,കാവാലം), ആറിന് നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകള്‍ക്ക് (താലൂക്ക് സപ്ലൈ ഓഫീസ്, കുട്ടനാട്, മിനി സിവില്‍ സ്റ്റേഷന്‍ മങ്കൊമ്പ്), ഏഴിന് കൈനകരി പഞ്ചായത്തിന് (കാളാശ്ശേരി ഓഡിറ്റോറിയം, കൈനകരി), എട്ടിന് എല്ലാ പഞ്ചായത്തുകള്‍ക്കും (താലൂക്ക് സപ്ലൈ ഓഫീസ്, കുട്ടനാട്, മിനി സിവില്‍ സ്റ്റേഷന്‍ മങ്കൊമ്പ്) എന്നിങ്ങനെയാണ് ക്യാമ്പ് നടക്കുന്നത്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2702352.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1