വനിത റേഷന്‍ കാര്‍ഡ് ഉടമയാകണമെന്ന വ്യവസ്ഥ ലംഘിച്ച്‌ സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കുടുംബത്തിലെ മുതിര്‍ന്ന വനിത റേഷന്‍കാര്‍ഡ് ഉടമയാകണമെന്ന വ്യവസ്ഥ ലംഘിച്ച്‌ സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ദേശീയഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയശേഷം പുരുഷന്മാരെ കാര്‍ഡുടമയായി അംഗീകരിച്ചിട്ടില്ല. വീട്ടിലെ മുതിര്‍ന്ന വനിതയാകണം കാര്‍ഡുടമ എന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി തന്നെ സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡെടുത്തത്.

നവീകരിച്ച ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനവും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിന്റെ വിതരണവും നിര്‍വഹിക്കുന്നതിനിടെയാണ് മന്ത്രി കീശയില്‍നിന്ന് തന്റെ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് എടുത്തു കാണിക്കുകയായിരുന്നു. ഇതില്‍ കുടുംബനാഥനായി മന്ത്രി തന്നെയാണ്. ഇതോടെ ഭാര്യയും മകളുമുള്ള മന്ത്രിക്ക് എങ്ങനെയാണ് കാര്‍ഡുടമയാകാന്‍ കഴിഞ്ഞതെന്ന് ചടങ്ങില്‍ ചോദ്യം ഉയരുകയും ചെയ്തു.

ദേശീയ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ചു മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരു നല്‍കണമെന്നാണു വ്യവസ്ഥ ചെയ്തിരുന്നത്. മുതിര്‍ന്ന വനിതയില്ലെങ്കില്‍ പ്രായപൂര്‍ത്തിയായ മറ്റു വനിതകളെയാണ് കാര്‍ഡുടമായി പരിഗണിച്ചിരുന്നത്. അങ്ങനെയും ആരുമില്ലെങ്കിലേ പുരുഷന്മാരെ പരിഗണിച്ചിരുന്നുള്ളൂ. സ്ത്രീ ശാക്തീകരണമെന്ന ആശയം മുന്‍നിര്‍ത്തിയായിരുന്നു ഇത്. എന്നാല്‍ സ്ത്രീ ശാക്തികരണവാദം മുഴക്കുന്ന ഇടത് മന്ത്രി തന്നെയാണ് ഇതെല്ലാം ലംഘിച്ച്‌ സ്വന്തംപേരില്‍ റേഷന്‍ കാര്‍ഡെടുത്തത്.

സംഭവം വിവാദമായതോടെ തന്റെ ഭാര്യയുടെ പേര് അവരുടെ കുടുംബവീട്ടിലെ കാര്‍ഡിലാണുള്ളതെന്ന് മന്ത്രി വിശദീകരണവുമായി എത്തി. മകളും താനും മാത്രമേ തന്റെ വീട്ടിലെ റേഷന്‍ കാര്‍ഡിലുള്ളൂ. അതിനാലാണ് താന്റ കാര്‍ഡുടമയായതെന്നാണു മന്ത്രി വിശദീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...