തിരുവനന്തപുരം : റേഷന്‍ വ്യാപാരികള്‍ ഓഗസ്റ്റ് 17 ന് നടത്തുമെന്നറിയിച്ച സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. കോവിഡ് മഹാമാരിക്കിടെ വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷന് ഉടന്‍ നല്‍കണമെന്ന് ആവശ്യവുമായി ബന്ധപ്പെട്ടാണ് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് നീങ്ങുന്നത്.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഓണക്കാലത്ത് കിറ്റുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങള്‍ ഓണത്തിന് മുന്‍പ് ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന അടിയന്തര പ്രാധാന്യമുള്ള പ്രവര്‍ത്തനത്തിന് ഭംഗം വരുത്തുന്ന നടപടികളില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.