തിരുവനന്തപുരം : റേഷന്‍ കടകള്‍ക്ക് നാളെ അവധി. ദുഖഃവെള്ളി ആയതിനാല്‍ നാളെ(10/04/2020) സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും അവധിയായിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിച്ചിരുന്നു. എഎവൈ വിഭാഗത്തിലെ ആദിവാസി മേഖലയില്‍ 47000 കിറ്റ് ഇന്ന് വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
റേഷന്‍ കടകള്‍ക്ക് നാളെ അവധി
RECENT NEWS
Advertisment