കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 09

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (9) കേസുകളൊന്നും പുതിയതായി കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ഇന്നത്തെ  സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി കഴിഞ്ഞ ദിവസം കണ്ടെത്തിയ കേസിന്റെ നാല് പ്രൈമറി കോണ്‍ടാക്ടുകളെ കണ്ടെത്തി. സെക്കന്‍ഡറി കോണ്‍ടാക്ടുകളെ ആരെയും കണ്ടെത്തിയിട്ടില്ല. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ എട്ടു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. ആകെ 13 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന്  പുതുതായി ഒരാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം മൂന്നു പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുവരെ രോഗബാധ പൂര്‍ണമായും ഭേദമായ ഏഴു പേര്‍ ഉള്‍പ്പെടെ ആകെ 128 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഡല്‍ഹി നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 20 പേര്‍ നിലവില്‍ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ ആണ്. ഇവരില്‍ 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ബാക്കി രണ്ടു പേരുടെ സാമ്പിളുകള്‍ ഇന്ന്  പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വീടുകളില്‍ 103 പ്രൈമറി കോണ്‍ടാക്ടുകളും 221 സെക്കന്‍ഡറി കോണ്‍ടാക്ടുകളും നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 2126 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിവിധ കേസുകളുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകളില്‍ ഉള്‍പ്പെട്ട 55 പേരെയും, വിദേശത്ത് നിന്നും തിരിച്ചെത്തിയ 225 പേരെയും നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 7053 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ഇന്ന് ജില്ലയില്‍ നിന്നും 227 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 1875 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന് 132 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ജില്ലയില്‍ ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 16 എണ്ണം പൊസിറ്റീവായും 1305 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 455 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ അതിരുകളില്‍ 146 ടീമുകള്‍ ഇന്ന്  ആകെ 5306 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 4965 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 51 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 92 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ ഇന്ന് ഒരു കോള്‍ ലഭിച്ചു. മൈഗ്രന്റ് കോള്‍ സെന്ററിലേക്ക് ഇന്ന്  ഒന്‍പത് കോളുകള്‍ ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  1127 കോളുകള്‍ നടത്തുകയും 15 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

മൂന്ന് ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളിലും ഒരു സ്വകാര്യ ആശുപത്രിയിലും നടത്തിയ പരിശീലന പരിപാടിയില്‍ 24 ഡോക്ടര്‍മാര്‍, 30 നഴ്‌സുമാര്‍, 17 മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 71 പേര്‍ക്ക് പരിശീലനം നല്‍കി. 1376 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ഇന്ന്  ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 6296 വീടുകള്‍ സന്ദര്‍ശിച്ചു.
ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് പ്രാബല്യത്തില്‍ വന്ന ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 37 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484). ഇവയില്‍ 27 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, രണ്ടു കോളുകള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമുമായും, എട്ട് കോളുകള്‍ മെഡിക്കല്‍/ നോണ്‍മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു.

കൊറോണ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്കായി വീണാ ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപയും, ജനീഷ്‌കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...