തിരുവനന്തപുരം : റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക്. ഈ മാസം 27 മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരി സംയുക്ത സമിതിയാണ് കടയടപ്പിന് ആഹ്വാനം നൽകിയത്. റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, കമ്മീഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ചാണ് റേഷൻ വ്യാപാരികൾ കടയടച്ച് പ്രതിഷേധിക്കുന്നത്. പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും റേഷൻ വ്യാപാരികളുടെ ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ല. അവഗണന തുടരുന്ന സാഹചര്യത്തിലാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചത്. റേഷൻ വ്യാപാരികൾ പലതവണ കടയപ്പ് സമരം അടക്കം നടത്തിയതാണ്. ഇതേതുടർന്ന് പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഒരു സമിതിയെയും നിയോഗിച്ചു. എന്നാൽ ഈ സമിതിയുടെ ശുപാർശകൾ നടപ്പാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. റേഷൻ വ്യാപാരി സംയുക്ത സമിതി നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ എല്ലാ സംഘടനകളും പങ്കെടുക്കുന്നുണ്ട്. സമരം നീണ്ടുപോയാൽ റേഷൻ വിതരണത്തെയും ബാധിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1