നടന്‍ ജയം രവി പേരുമാറ്റി ; ഇനി മുതല്‍ രവി മോഹന്‍

For full experience, Download our mobile application:
Get it on Google Play

തമിഴ് നടന്‍ ജയം രവി പേരുമാറ്റി. ഇനി മുതല്‍ രവി മോഹന്‍ എന്നായിരിക്കും തന്റെ പേരെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ആരാധകര്‍ക്ക് രവി എന്നും തന്നെ വിളിക്കാം. തന്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന പുതിയ അധ്യായത്തിന്റെ തുടക്കമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പില്‍ താരം അറിയിച്ചു. പ്രശസ്ത എഡിറ്റര്‍ എ മോഹന്റെ മകനായ രവി നായകനായി അരങ്ങേറ്റം കുറിച്ച ജയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ജയം രവി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ആരാധകര്‍ക്ക് പുതുവത്സര, പൊങ്കല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുമാണ് താരം പേരിലെ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസ് ആയി എത്തുന്ന രവി മോഹന്‍ ചിത്രം ‘കാതലിക്കാ നേരമില്ലൈ’യുടെ റിലീസ് നാളെയാണ്. ഇതിന് മുന്നോടിയായിക്കൂടിയാണ് പ്രഖ്യാപനം.

പേരിലെ മാറ്റത്തിനൊപ്പം രവി മോഹന്‍ സ്റ്റുഡിയോസ് എന്ന പേരില്‍ പുതിയ നിര്‍മ്മാണ കമ്പനിയും താരം പ്രഖ്യാപിച്ചു. പ്രേക്ഷകരെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാവും ഈ ബാനറില്‍ എത്തുകയെന്നും താരം അറിയിച്ചു. പുതുമുഖങ്ങള്‍ക്കും അവസരങ്ങളൊരുക്കുന്ന അതേസമയം അര്‍ഥവത്തായ സിനിമകള്‍ ഇതിലൂടെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പേരിലെ മാറ്റത്തിനൊപ്പം ഫാന്‍സ് അസോസിയേഷനുകളുടെ പേരും മാറ്റിയിട്ടുണ്ട്. രവി മോഹന്‍ ഫാന്‍സ് ഫൗണ്ടേഷന്‍ എന്നാണ് ആരാധക കൂട്ടായ്മ ഇനി അറിയപ്പെടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം

0
പാലക്കാട്‌: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച്...

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്

0
ഇടുക്കി: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്....

എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും

0
കൊച്ചി: എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും. വക്കാലത്ത് എടുത്ത...

ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ ; രൂക്ഷ വിമർശനവുമായി മന്ത്രി ബിന്ദു...

0
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു...