റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക് ; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് റേഷൻ കടകൾ അടച്ചിടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികൾ. അടുത്തമാസം പകുതിയോടെ കടകൾ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം. സമരത്തിലേക്ക് പോയാൽ ഓണക്കാലത്ത് പൊതുവിതരണ രംഗം വലിയ പ്രതിസന്ധിയിലായേക്കും. സമരത്തിന്റെ കാര്യങ്ങൾ തീരുമാനിക്കാൻ താലൂക്ക് തലത്തിൽ സമിതി ചർച്ച തുടങ്ങി. കട അടച്ചുള്ള സമരം നടത്തിയിട്ടും സർക്കാരിന്റെ കണ്ണ് തുറന്നില്ല. റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതല്ലാതെ തീരുമാനമെന്നും സർക്കാർ തലത്തിൽ ഉണ്ടായില്ല. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക. കിറ്റ് കമ്മീഷൻ നൽകുക. കെ.ടി.പി.ഡി.എസ് ആക്റ്റിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികൾ മുന്നോട്ടുവെക്കുന്നത്.

ഇക്കാര്യത്തിൽ ഒന്നും സർക്കാർ ഇടപെടാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ വ്യാപാരികൾ ഒരുങ്ങുന്നത്. അതേസമയം വിദഗ്ധസമിതി റിപ്പോർട്ട്, ഭക്ഷ്യമന്ത്രിയുടെ പക്കൽ എത്തിയെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഓണം അടക്കമുള്ള ഉത്സവ സീസണുകൾ വരാനിരിക്കെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക് പോയാൽ പൊതുവിതരണരംഗം പ്രതിസന്ധിയിലായേക്കും. സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് താലൂക്ക് തലത്തിൽ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സമിതിയുടെ ചർച്ചകളും നടക്കുന്നുണ്ട്. അരി അടക്കമുള്ള ധാന്യങ്ങളുടെ കുറവ് റേഷൻ കടകൾ നേരിടുന്നു. ഈ മാസം ഇതുവരെ 45 ലക്ഷത്തോളം ആളുകൾ റേഷൻ വാങ്ങി. 95 ലക്ഷത്തോളം ആണ് കേരളത്തിലെ റേഷൻ കാർഡ് ഉടമകളുടെ എണ്ണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...