കൊച്ചി : രവീന്ദ്രന്‍പട്ടയം സംബന്ധിച്ച വിവാദങ്ങളില്‍ വിശദാംശങ്ങള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവാദത്തെക്കുറിച്ചും സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുമോ എന്ന ചോദ്യത്തോടും പഠിച്ച ശേഷം മാത്രമേ അക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകൂ എന്നും വിശദമായി പറയാമെന്നുമാണ് സിപിഎം സെക്രട്ടറി മറുപടി നല്‍കിയത്.
സിപിഎം പാര്‍ട്ടി ഓഫീസിന്റെ പട്ടയം ഉള്‍പ്പെടെ പോകുമല്ലോയെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അക്കാര്യത്തില്‍ ആര്‍ക്കും വേവലാതി വേണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിനോട് മുന്‍ മന്ത്രി എംഎം മണിയുടെ പ്രതികരണത്തെക്കുറിച്ച് ആരാഞ്ഞെങ്കിലും കോടിയേരി പ്രതികരിച്ചില്ല.