Tuesday, April 15, 2025 10:59 pm

ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി റയാന ബർനാവി, ബഹിരാകാശ യാത്ര നടത്തിയ ആദ്യ അറബ് വനിത

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദിയുടെ അഭിമാനം ബഹിരാകാശത്ത് എത്തിച്ച റയാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്ന അംഗീകാരമാണ് അവർക്ക് ലഭിച്ചത്. 2023 മെയ് 21-നാണ് യു.എസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നും സൗദി ബഹിരാകാശ സഞ്ചാരി അലി അൽഖർനിക്കൊപ്പം റയാന ബർനാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയത്. ബയോമെഡിക്കൽ സയൻസസിലെ ഗവേഷകയാണ് 34 കാരിയായ റയാന ബർനാവി. തന്‍റെ കരിയർ കാൻസർ സ്റ്റെം സെല്ലുകളുടെ മേഖലകളിലെ ശാസ്ത്ര ഗവേഷണത്തിനും വികസനത്തിനുമായി സമർപ്പിച്ചു. കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിൽ ചേർന്നുകൊണ്ടാണ് ബർനാവിയുടെ ഔദ്യോഗിക ജീവിതത്തിന് തുടക്കം.

ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്ന് ജനിതക എൻജിനീയറിങ്ങിലും ടിഷ്യുവികസനത്തിലും ബിരുദവും അൽഫൈസൽ സർവകലാശാലയിൽനിന്ന് ബയോമെഡിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. എട്ട് ദിവസം നീണ്ടുനിന്ന ബഹിരാകാശയാത്രാ ദൗത്യത്തിനിടെ രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണവും ജൈവപ്രക്രിയകളിൽ മൈക്രോ ഗ്രാവിറ്റിയുടെ സ്വാധീനവും പഠിക്കുന്നത് ഉൾപ്പെടെ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ ബർനാവി നടത്തി. ഈ പരീക്ഷണങ്ങൾ ആഗോളതലത്തിൽ സൗദിയുടെ ശാസ്ത്രീയ പങ്ക് വർധിപ്പിക്കുന്നതിന് സംഭാവന നൽകി. മനുഷ്യരാശിയെ സേവിക്കുന്ന ശാസ്ത്ര കണ്ടെത്തലുകളുടെ ഒരു പുതിയ ഘട്ടം അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...

എയർ പിസ്റ്റൾ ചൂണ്ടിയ സംഭവത്തിൽ വ്‌ളോഗർ തൊപ്പി കസ്റ്റഡിയിൽ

0
വടകര : സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയ...