Wednesday, October 16, 2024 1:47 pm

തീപിടുത്തത്തിൽ കെട്ടിടത്തിനുള്ളിൽ കുടുങ്ങി ; ജിദ്ദയിൽ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായ ജിദ്ദ ഇൻറർനാഷനൽ ഷോപ്പിങ് സെൻററിൽ വൻ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടയിൽ സൗദി സിവിൽ ഡിഫൻസിലെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിച്ചു. അക്രം ജുമാ അൽ ജൊഹ്‌നി, അബ്ദുല്ല മനാഹി അൽ സുബൈ എന്നീ ഉദ്യോഗസ്ഥരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെയാണ് അൽ റൗദ ഡിസ്ട്രിക്റ്റിൽ മദീന റോഡിൽ മുറബ്ബ പാലത്തിനടുത്ത് ലെ-മെറിഡിയൻ ഹോട്ടലിനോട് ചേർന്നുള്ള ഷോപ്പിങ് സെൻററിൽ ആണ് അഗ്നിബാധയുണ്ടായത്.

തീ അണയ്ക്കാനുള്ള സിവിൽ ഡിഫൻസിന്‍റെ ശ്രമത്തിനിടെ കെട്ടിടത്തിനുള്ളിൽ പെട്ടുപോയ ഉദ്യോഗസ്ഥർ വായുസഞ്ചാരമില്ലാത്തത് കൊണ്ടാണ് ശ്വാസം മുട്ടി ദാരുണമായി മരിച്ചതെന്ന് സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു. സെൻററിെൻറ നാലാം ഗേറ്റിൽനിന്നും കത്തിപ്പടർന്ന തീനാളങ്ങൾ കെട്ടിട സമുച്ചയത്തിെൻറ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ അധികാരികളും സിവിൽ ഡിഫൻസ് ടീമുകളും സംഭവസ്ഥലത്തെത്തി. ചുറ്റുമുള്ള തെരുവുകൾ അടച്ച് മാർക്കറ്റിന് ചുറ്റും സുരക്ഷാവലയം ഏർപ്പെടുത്തി. ഒന്ന്, നാല് ഗേറ്റുകളിൽ മാർക്കറ്റിന്‍റെ മുൻഭാഗങ്ങൾ പൂർണമായും തകർന്നു. അതിവേഗം പടർന്ന തീപിടുത്തം നിയന്ത്രിക്കാൻ ജിദ്ദ, മക്ക എന്നിവിടങ്ങളിൽനിന്നുള്ള 20-ലധികം അഗ്നിശമന രക്ഷാപ്രവർത്തന യൂനിറ്റുകൾ 14 മണിക്കൂറോളം സമയമെടുത്തു. തീ പിടുത്തതിനുള്ള കാരണമെന്തെന്ന് പുറത്തുവന്നിട്ടില്ല.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലയാലപ്പുഴ എൽ.പി. സ്‌കൂളിന് പുതിയകെട്ടിടം പൂർത്തിയാകുന്നു

0
മലയാലപ്പുഴ : നഗരമദ്ധ്യത്തിൽ ഉള്ള മലയാലപ്പുഴ ഗവ.എൽ.പി.സ്‌കൂൾ അവിടെനിന്നും മാറ്റുന്നു. പഞ്ചായത്ത്...

ചുങ്കപ്പാറ സെയ്ന്റ് ജോർജ്സ് ഹൈസ്കൂളിൽ ‘ജ്വലിക്കുന്ന മനസ്സുകൾ’ എന്ന പേരിൽ മോട്ടിവെഷണൽ ക്ലാസ് നടത്തി

0
മല്ലപ്പള്ളി : ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ...

ടാറ്റയ്ക്ക് സുരക്ഷ വെറും വാക്കല്ല, എ‌സ്‌യുവികൾക്ക് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ

0
സുരക്ഷയുടേയും കരുത്തിന്റേയും പേരില്‍ നേരത്തെ തന്നെ പ്രസിദ്ധമാണ് ടാറ്റ മോട്ടോഴ്‌സ്. അവരുടെ...

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ 68 വീടുകൾ അഗ്നിക്കിരയായി ; ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
കിഷ്ത്വാർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ മുളവർവാൻ ഗ്രാമത്തിൽ വൻ തീപിടിത്തം...