മുംബൈ : ഇന്ധന വിലവർധന കാറ്, ബൈക്ക് യാത്രക്കാരെമാത്രമല്ല സമസ്ഥ മേഖലയെയും ദോഷകരമായി ബാധിക്കുമെന്നും അതിനാൽ നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. നിർമ്മാണ, ഗതാഗത മേഖലകളെ ബാധിച്ചാൽ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുംബൈ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനം ആവശ്യമാണ്. കോവിഡിന്റെ സമ്മർദത്തിൽനിന്ന് കരകയറാൻ സർക്കാരിന് കൂടുതൽ വരുമാനം ആവശ്യമാണ്. എന്നിരുന്നാലും ഇക്കാര്യത്തിൽ ക്രിയാത്മകമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.