വി.എം സുധീരനെ മത്സരിപ്പിക്കാന്‍ നീക്കം – സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് സുധീരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരനെ മത്സരിപ്പിക്കാന്‍ നീക്കം. എ ഐ സി സി നിരീക്ഷകരായി ഹൈക്കമാന്‍ഡ് നിയോഗിച്ച പി വി മോഹനും പി വിശ്വനാഥും സുധീരനെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു.

നേമം, വട്ടിയൂര്‍ക്കാവ് സീറ്റുകളില്‍ ഏതിലെങ്കിലും സുധീരനെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താത്പര്യം. ഈ ദൗത്യവുമായാണ് എ ഐ സി സി നിരീക്ഷകര്‍ സുധീരനെ കണ്ടത്. അതേസമയം സന്ദര്‍ശനം സൗഹൃദപരമായിരുന്നുവെന്നും മത്സരിക്കുന്ന കാര്യം ചര്‍ച്ചയായില്ലെന്നും സുധീരന്‍ കൂടിക്കാഴ്‌ചക്ക് ശേഷം വ്യക്തമാക്കി.

കൊവിഡിനെ തുടര്‍ന്നുളള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തനായിട്ടില്ലെന്നും പാര്‍ലമെന്ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ തന്നെ ഇനി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കരുത് എന്ന് പാര്‍ട്ടി അദ്ധ്യക്ഷയെ അറിയിച്ചിരുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി. ആ നിലപാടില്‍ മാറ്റമില്ല. നേതൃത്വത്തിനും അക്കാര്യം അറിയാം. കോണ്‍ഗ്രസിനും യു ഡി എഫിനും അനുകൂലമായ സാഹചര്യം സംസ്ഥാനത്തുണ്ട്. ജനസ്വീകാര്യതയുളള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിര്‍ത്തണമെന്നും സുധീരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...