മുംബൈ : ബാങ്ക് ഓഫ് അമേരിക്ക, എൻഎ, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീമിന് കീഴിലുള്ള ആവശ്യകതകൾ റിപ്പോർട്ടുചെയ്യുന്നതിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ബാങ്ക് ഓഫ് അമേരിക്കയ്ക്ക് പിഴ ചുറ്റിയതായാണ് റിപ്പോർട്ട്. 10,000 രൂപ വീതം മൂന്ന് ബാങ്കുകളും പിഴ നൽകണം. 1999 ലെ ഫെമയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ പ്രവാസികളിൽ നിന്നുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന് പിഴ ചുമത്തുന്നതെന്ന് ആർബിഐ അറിയിച്ചു. നവംബർ 30 വരെ ബാങ്കിന്റെ വിപണി മൂലധനം 11,83,000 കോടി രൂപയാണ്.
വിവിധ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത അഞ്ച് സഹകരണ ബാങ്കുകൾക്കും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. ബീഹാറിലെ പട്‌ലിപുത്ര സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക്; ബാലസോർ ഭദ്രക് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഒഡീഷ; ധ്രംഗധ്ര പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗുജറാത്ത്; പാടാൻ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ്, ദി മണ്ഡൽ നാഗരിക് സഹകാരി ബാങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. എന്നാൽ പിഴകൾ എല്ലാം റെഗുലേറ്ററി കംപ്ലയിൻസിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഉപഭോക്താക്കളുമായുള്ള ഇടപാടുകളെ ബാധിക്കുന്നതല്ല എന്നും ആർബിഐ അറിയിച്ചു.