നിർദ്ദേശങ്ങൾ ലംഘിച്ചു ; എച്ച്ഡിഎഫ്സി ബാങ്ക് ഉൾപ്പടെ മൂന്ന് ബാങ്കുകള്‍ക്ക് പിഴ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബാങ്ക് ഓഫ് അമേരിക്ക, എൻഎ, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീമിന് കീഴിലുള്ള ആവശ്യകതകൾ റിപ്പോർട്ടുചെയ്യുന്നതിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ബാങ്ക് ഓഫ് അമേരിക്കയ്ക്ക് പിഴ ചുറ്റിയതായാണ് റിപ്പോർട്ട്. 10,000 രൂപ വീതം മൂന്ന് ബാങ്കുകളും പിഴ നൽകണം. 1999 ലെ ഫെമയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ പ്രവാസികളിൽ നിന്നുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന് പിഴ ചുമത്തുന്നതെന്ന് ആർബിഐ അറിയിച്ചു. നവംബർ 30 വരെ ബാങ്കിന്റെ വിപണി മൂലധനം 11,83,000 കോടി രൂപയാണ്.

വിവിധ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത അഞ്ച് സഹകരണ ബാങ്കുകൾക്കും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. ബീഹാറിലെ പട്‌ലിപുത്ര സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക്; ബാലസോർ ഭദ്രക് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഒഡീഷ; ധ്രംഗധ്ര പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗുജറാത്ത്; പാടാൻ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ്, ദി മണ്ഡൽ നാഗരിക് സഹകാരി ബാങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. എന്നാൽ പിഴകൾ എല്ലാം റെഗുലേറ്ററി കംപ്ലയിൻസിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഉപഭോക്താക്കളുമായുള്ള ഇടപാടുകളെ ബാധിക്കുന്നതല്ല എന്നും ആർബിഐ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....