പത്തനംതിട്ട : ഗവണ്‍മെന്റ് സ്‌കൂളുകളിലെ എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഭാരതീയ റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ ക്വിസിന്റെ സംസ്ഥാന തല മത്സരത്തില്‍ പത്തനംതിട്ട ജില്ലയിലെ ജി എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കലഞ്ഞൂര്‍-നെ പ്രതിനിധീകരിച്ചു പങ്കെടുത്ത അര്‍ജുന്‍ എസ് കുമാര്‍, വി.നിരഞ്ജന്‍ എന്നിവര്‍ ജേതാക്കളായി. ഉപജില്ലാ ജില്ലാ തല ക്വിസ് മത്സരങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല മത്സരത്തില്‍ വിജയിച്ച ടീമിന് സൗത്ത് സോണ്‍ മത്സരത്തില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാന്‍ അവസരം ലഭിക്കും.
ഗവ. ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങല്‍(തിരുവനന്തപുരം ജില്ല), ജി എച്ച് എസ് എസ് പാട്യം (കണ്ണൂര്‍ ജില്ല) എന്നീ സ്‌കൂളുകള്‍ രണ്ടും മൂന്നും സ്ഥാനം യഥാക്രമം കരസ്ഥമാക്കി. മത്സരത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്ത ആര്‍ ബി ഐ റീജിയണല്‍ ഡയറക്ടര്‍ തോമസ് മാത്യു, ആര്‍ ബി ഐ ഇന്റഗ്രേറ്റഡ് ബാങ്കിങ് ഓംബുഡ്സ്മാന്‍ ആര്‍ കമലക്കണ്ണന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അഡിഷണല്‍ ഡയറക്ടര്‍ സന്തോഷ് കുമാര്‍, എസ് എല്‍ ബി സി കണ്‍വീനര്‍ എസ് പ്രേംകുമാര്‍ , ആര്‍ ബി ഐ ജനറല്‍ മാനേജര്‍ ഡോ. സെഡ്രിക് ലോറന്‍സ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ ബി ശ്രീകുമാര്‍ എന്നിവര്‍ വിജയികള്‍ക്കും പങ്കെടുത്ത ടീമുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. സംസ്ഥാന തല ക്വിസില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ ടീമുകള്‍ക്ക് 20,000 രൂപ , 15,000 രൂപ, 10,000 രൂപ എന്ന ക്രമത്തില്‍ സമ്മാനത്തുക ലഭിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033