സഹകരണ സംഘങ്ങള്‍ ബാങ്ക്​ എന്ന പദം ഉപയോഗിക്കരുതെന്ന്​ ആര്‍.ബി.ഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ സഹകരണമേഖലയെ നിയന്ത്രിക്കാനുറച്ച്‌​ ആര്‍.ബി.ഐ. ഇനി മുതല്‍ സഹകരണ സംഘങ്ങള്‍ ബാങ്ക്​ എന്ന പദം ഉപയോഗിക്കരുതെന്ന്​ ആര്‍.ബി.ഐ ഉത്തരവിട്ടു. പൊതുജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തുകയും വേണമെന്നും കേന്ദ്രബാങ്ക്​ നിര്‍ദേശിച്ചു.

1949 ലെ ബാങ്കിങ്​ റെഗുലേഷന്‍ നിയമത്തിലെ 2020 ലെ ഭേദഗതി പ്രകാരം ​സഹകരണ സൊസൈറ്റികള്‍ക്ക്​ ബാങ്ക്​, ബാങ്കര്‍, ബാങ്കിങ്​ എന്ന പദങ്ങള്‍ ഉപയോഗിക്കാന്‍ അവകാശമില്ല. ചില സഹകരണ സംഘങ്ങള്‍ ഈ പദങ്ങള്‍ ഉപയോഗിക്കുന്നത്​ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്​ ബാങ്കിങ്​ റെഗുലേഷന്‍ നിയമനത്തിന്‍റെ ലംഘനമാണെന്നും ആര്‍.ബി.ഐ വ്യക്​തമാക്കുന്നു.

മെംബര്‍മാരല്ലാത്തവരില്‍ നിന്നും നോമിനല്‍, അസോസിയേറ്റ്​ മെംബര്‍മാരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിയമവിരുദ്ധമാണെന്നും ആര്‍.ബി.ഐ അറിയിച്ചു. സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങള്‍ക്ക്​ ഡെപ്പോസിറ്റ്​ ഇന്‍ഷൂറന്‍സ്​ ആന്‍ഡ്​ ക്രെഡിറ്റ്​ ഗ്യാരണ്ടി കോര്‍പ്പറേഷന്‍ നല്‍കുന്ന ഇന്‍ഷൂറന്‍സ്​ ലഭ്യമാവുകയില്ലെന്നും ആര്‍.ബി.ഐ പറയുന്നു. ഏതെങ്കിലും സഹകരണ സ്ഥാപനം ബാ​ങ്കെന്ന്​ അവകാശപ്പെട്ട്​ രംഗത്തെത്തുകയാണെങ്കില്‍ അവരോട്​ ആര്‍.ബി.ഐ നല്‍കിയ ലൈസന്‍സ്​ ആവശ്യപ്പെടണമെന്നും കേന്ദ്രബാങ്ക്​ പൊതുജനങ്ങളോട്​ അഭ്യര്‍ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...