സർക്കാരിനും പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ആർസിബി സംഘാടകരും കർണാടക ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരു ദുരന്തരത്തില്‍ സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ആര്‍സിബിയും സംഘാടകരായ ഡിഎന്‍എയും കര്‍ണാടക ഹൈക്കോടതിയില്‍. ഗേറ്റുകള്‍ തുറക്കാന്‍ പോലീസ് വൈകിയതാണ് അപകടം ഉണ്ടാക്കിയതെന്ന് ആര്‍സിബി ഹൈക്കോടതിയില്‍ പറഞ്ഞു. സ്‌റ്റേഡിയത്തിന്റെ ഗേറ്റുകള്‍ 1.45ന് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് തുറന്നപ്പോള്‍ വൈകി. ഗേറ്റുകള്‍ കൃത്യസമയത്ത് തുറന്നിരുന്നെല്ലെങ്കില്‍ ഇത്തരത്തില്‍ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ആര്‍സിബി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ആര്‍സിബി വാദിക്കുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ ഡിഎന്‍എയും രംഗത്തെത്തി.

ചിന്നസ്വാമി സ്റ്റേഡിയത്തിന് പരിസരത്ത് സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് പകരം സിറ്റി പോലീസ് കമ്മീഷണര്‍ വിധാന്‍ സൗധയിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതെന്ന് ഡിഎന്‍എ ആരോപിച്ചു. സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും മതിയായ പോലീസുകാരെ നിയോഗിച്ചില്ലെന്നും ഡിഎന്‍എ പറയുന്നു. വിധാന്‍ സൗധയ്ക്ക് സമീപത്തായിട്ടാണ് പോലീസും സുരക്ഷാ സേനയും ഉണ്ടായിരുന്നത്. ഇതോടെ സ്‌റ്റേഡിയത്തിലെ സുരക്ഷ പാളി. ഇതിലും വലിയ ജനക്കൂട്ടത്തെയായിരുന്നു ട്വന്റി 20 കിരീടം ഇന്ത്യ നേടിയപ്പോള്‍ വാങ്കഡെ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച വിജയാഘോഷത്തില്‍ മുംബൈ പോലീസ് കൈകാര്യം ചെയ്തതെന്നും ഡിഎന്‍എ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

അടൂരില്‍ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത ലോറി നിര്‍ത്താതെ പോയി

0
അടൂര്‍ : അടൂര്‍ ഹോളിക്രോസ്സ് - ആനന്ദപ്പള്ളി റോഡില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...