പത്തനംതിട്ട : റീ ബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി റാന്നി നിയോജക മണ്ഡലത്തിലെ മൂന്നു റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ഉന്നത നിലവാരത്തിലാണ് റോഡുകളുടെ പുനരുദ്ധാരണം നടക്കുക. നേരത്തെ റീബില്‍ഡില്‍ അനുവദിച്ച ഒന്‍പത് റോഡുകള്‍ക്ക് പുറമേയാണ് ഇത്.
റോഡുകളുടെ പേരും അവയ്ക്ക് അനുവദിച്ച തുക ബ്രാക്കറ്റിലും ചുവടെ : നാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം-ഗുരു മന്ദിരം-കരിമീന്‍ ചിറ റോഡ് (3.05 കോടി), പഴവങ്ങാടി പഞ്ചായത്തിലെ വലിയപറമ്പില്‍ പടി – ഈട്ടി ചുവട് റോഡ് (1.70 കോടി), കണ്ണങ്കര – ഇടമുറി റോഡ് (1.13 കോടി). അവശേഷിക്കുന്ന എട്ട് റോഡുകള്‍ക്കുകൂടി ഉടന്‍ തന്നെ ഭരണാനുമതി ലഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.