റാന്നി : പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്‍ വികസന മുന്നേറ്റത്തിനു സാധ്യത തെളിഞ്ഞു. വയ്യാറ്റുപുഴ-പൊതീപ്പാട് റോഡിന് ഡി പി ആര്‍ തയാറായി. ഇതിന്റെ അന്തിമ രൂപം നല്‍കുന്നതിന് മുമ്പേ രാജു ഏബ്രഹാം എംഎല്‍എ, കെഎസ്ടിപി അധികൃതര്‍, പദ്ധതിയുടെ കണ്‍സള്‍ട്ട് ആയ സെക്കന്തരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഗീസ് ഇന്ത്യ കണ്‍സള്‍ട്ടിംഗ് എന്‍ജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളുടെയും നേതൃത്വത്തിലാണു പരിശോധന നടത്തിയത്.
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡ് വയ്യാറ്റുപുഴയില്‍ നിന്നാരംഭിച്ച് ചിറ്റാര്‍ – പുതുക്കട വരേയും, മുക്കം കോസ്വേ – മാടമണ്‍ – ബംഗ്ലാം കടവ് റോഡ്, പറമ്പത്ത് പടി – അലിമുക്ക് റോഡ്, അലിമുക്ക് – വലിയ കുളം – ജണ്ടായിക്കല്‍ റോഡ്, അഞ്ചു കുഴി – ഒഴുവന്‍ പാറ റോഡ്, ജണ്ടായിക്കല്‍ – ബംഗ്ലാം കടവ് – വടശേരിക്കര റോഡ്, മനോരമ മുക്ക് – കുമ്പളത്താമണ്‍ – മുക്കുഴി റോഡ്, കുമ്പളാംപൊയ്ക – വള്ളിയാനി – പൊതീപ്പാട് റോഡ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിക്കുന്നത്.
മാടമണ്‍, മണിയാര്‍ പാലങ്ങളും ഇതില്‍ ഉള്‍പ്പെടും. മുക്കം പാലം നിര്‍മിക്കാനുള്ള സാധ്യതയും പഠിച്ചു വരുന്നു. പുതുക്കട -കണ്ണന്നുമണ്‍ – മടത്തും മൂഴി റോഡും ഒഴുവന്‍ പാറ – ജണ്ടായിക്കല്‍ റോഡും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായും എം എല്‍എ പറഞ്ഞു.
കെഎസ്ടിപി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഡിറ്റി, അസിസ്റ്റന്‍ഡ് എക്സി എന്‍ജിനീയര്‍ സ്മിത, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍ഡ് എക്സി. എന്‍ജിനീയര്‍ ശ്രീലത, ഡിപിആര്‍ ടീം ലീഡര്‍ വിജയ രോഹിത്കര്‍, ഡിപിആര്‍ കണ്‍സള്‍ട്ടന്റ് ഭൂഷണ്‍ കുമാര്‍, സഞ്ജയ് കുമാര്‍, ശ്രീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.