പതിനഞ്ചുകാരിയുടെ വീട്ടില്‍ ഒളിച്ച്‌ താമസിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്ന ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പതിനഞ്ചുകാരിയുടെ വീട്ടില്‍ ഒളിച്ച്‌ താമസിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്ന 21 കാരന്‍ അറസ്റ്റില്‍. പാലാ പൂവരണി സ്വദേശി അഖില്‍ റെജിയാണ് പാലാ പോലീസിന്‍റെ പിടിയിലായത്. നാലു ദിവസം മുന്‍പ് അഖിലിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പാലാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ എലിക്കുളം ഭാഗത്ത് രഹസ്യമായി താമസിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി സാജു വര്‍ഗീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് പാലാ സി.ഐ അനൂപ് ജോസിന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു

പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. വീട്ടുകാര്‍ക്കും അഖിലിനെകൊണ്ട് വിവാഹം കഴിപ്പിച്ച്‌ അയയ്ക്കുവാന്‍ താത്പര്യമായിരുന്നു. പകല്‍ സമയത്ത് അഖില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിച്ചിരിക്കും. കഴിഞ്ഞ കുറേദിവസങ്ങളായി മാതാപിതാക്കളോട് സംസാരിച്ചശേഷം റോഡിലിറങ്ങുന്ന യുവാവ് സന്ധ്യകഴിയുമ്പോള്‍ പെണ്‍കുട്ടിയുടെ മുറിയില്‍ കയറി ഒളിക്കും. ഇതായിരുന്നു പതിവ്.

പൊലീസിനെ കണ്ട അഖില്‍ പെണ്‍കുട്ടിയുടെ കട്ടിലിനടിയില്‍ കയറി ഒളിച്ചെങ്കിലും പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയെ കാഞ്ഞിരപ്പള്ളി ആശുപത്രിയിലെത്തിച്ച്‌ മെഡിക്കല്‍ ടെസ്റ്റ് നടത്തി. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയുമായി വിവാഹം കഴിപ്പിക്കാന്‍ ഉറപ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ കേസ് വേണ്ടെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കേസ് എടുക്കാതിരിക്കാന്‍ കഴിയില്ല എന്ന് പൊലീസ് വ്യക്തമാക്കി തുടര്‍ന്ന് പോക്‌സോ വകുപ്പുപ്രകാരം കേസ് എടുത്തശേഷം അഖിലിനെ പൊന്‍കുന്നം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...