കൈപ്പുഴ ശിവക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാചടങ്ങുകൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കൊട്ടാരം വക കൈപ്പുഴ ശിവക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാചടങ്ങുകൾ ആരംഭിച്ചു. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. വെള്ളിയാഴ്ച പകൽ 12.31 നും 12.​53നും മദ്ധ്യേ പീഠ പ്രതിഷ്ഠയും ശിവലിംഗ പ്രതിഷ്ഠയും നടക്കും. വെള്ളിയാഴ്ച ഗണപതി ഹോമം, അധിവാസത്തിങ്കൽ ഉഷ പൂജ, വിദ്യേശ്വര പ്രൊക്ഷണം, പ്രാസാദ പ്രതിഷ്ഠ, നപുംസകശിലാ പ്രതിഷ്ഠ, പീഠ പ്രതിഷ്ഠ,മരപ്പാണി ജീവകലശം അകത്തേക്ക് എഴുന്നള്ളിക്കൽ സ്‌തോത്രാവാഹന, പ്രതിഷ്ഠാബലി.
13​ന് രാവിലെ ​​ഗണപതി ഹോമം, നടക്കൽ ഉഷ:പൂജ, ദിക്ക് പാല പ്രതിഷ്ഠ, മാതൃക്കൽ പ്രതിഷ്ഠ, നിർമ്മാല്യ ധാരി പ്രതിഷ്ഠ,, വലിയ ബലിക്കൽ പ്രതിഷ്ഠ,, സ്ഥല ശുദ്ധി.14 ന് രാവിലെ ​​ഗണപതി ഹോമം, മുള പൂജ, തത്വ കലശപൂജ തത്വഹോമം,ബ്രഹ്മ കലശ പൂജ,പരികലശ പൂജ, ​അധിവാസ ഹോമം, കലശാധിവാസം. 15 ന്’ തത്വ കലശാഭിഷേകം, പരി കലശാഭിഷേകം,, മരപ്പാണി, ബ്രഹ്മ കലശാഭിഷേകം, ഉച്ച പൂജ അവസ്രാവ പ്രൊക്ഷണം, ശ്രീ ഭൂത ബലി എന്നീ ചടങ്ങുകൾ നടക്കുമെന്ന് ഭാരവാഹികളായ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് എൻ.ശങ്കർ, സെക്രട്ടറി സുരേഷ് വർമ്മ ,ട്രഷറർ ദീപാവർമ്മ എന്നിവർ പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...