തിരുവന്തപുരം: ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കുന്നത് തുടരണമോയെന്ന് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാളെ ഇക്കാര്യത്തില്‍ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ അടുത്ത ശനിയാഴ്ച മുതല്‍ അവധിയുടെ കാര്യം ആലോചിക്കും- മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. കഴിഞ്ഞ ആഴ്ച എല്ലാവരും ഇതിനോട് സഹകരിച്ചിരുന്നു. ഈ ആഴ്ചയും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കുന്നത് തുടരണമോയെന്ന് ആലോചിക്കും : മുഖ്യമന്ത്രി
RECENT NEWS
Advertisment