ആറരലക്ഷമെത്തി സന്നിധാനത്തെ അന്നദാനം

For full experience, Download our mobile application:
Get it on Google Play

ശബരിമല: ഈ മണ്ഡലകാലത്ത് ആറരലക്ഷത്തോളം ഭക്തര്‍ക്ക് അന്നമേകി ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപം. ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കു സൗജന്യ ഭക്ഷണം നല്‍കുന്ന ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ പ്രതിദിനം 17,000 പേരാണ് മൂന്നുനേരങ്ങളിലായി ഭക്ഷണത്തിന് എത്തുന്നത്. ഇക്കുറി മണ്ഡലകാലം ആരംഭിച്ചതുമുതല്‍ ഇന്ന് (ഡിസംബര്‍ 23) രാവിലെ വരെയായി 6,35,000 പേര്‍ അന്നദാനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അന്നദാന മണ്ഡപം സ്പെഷ്യല്‍ ഓഫീസര്‍ എസ്. സുനില്‍കുമാര്‍ പറഞ്ഞു.

ശബരിമലയിലെത്തുന്ന ഭക്തരില്‍നിന്നും മറ്റുള്ളവരില്‍ നിന്നുമുള്ള സംഭാവനയായി 87 ലക്ഷം രൂപയാണ് ഈ സീസണില്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാനപദ്ധതിക്കായി ലഭിച്ചത്. മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയില്‍ പണികഴിപ്പിച്ച ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപം. ഒരുനേരം 7,000 പേര്‍ക്ക് ഇവിടെ ഭക്ഷണം കഴിക്കാന്‍ സാധിക്കും. മൂന്നു ഷിഫ്റ്റുകളിലായി 240 പേരാണിവിടെ ജോലിചെയ്യുന്നത്.

പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവ രാവിലെ 6.30 മുതല്‍ 11 മണി വരെ വിതരണം ചെയ്യും. ഉച്ചക്ക് 12 മുതല്‍ 3.30 വരെ പുലാവ്, അച്ചാര്‍, സാലഡ്, ചുക്കുവെള്ളം എന്നിവയും രാത്രിഭക്ഷണമായി വൈകീട്ട് 6.30 മുതല്‍ 11.15 വരെ കഞ്ഞി പയര്‍/അസ്ത്രം എന്നിവയുമാണ് നല്‍കുന്നത്.
അന്നദാനത്തിനായി മണ്ഡപത്തിലെത്തുന്ന ഭക്തരെ സ്വാമി അയ്യപ്പനായാണ് ബോര്‍ഡ് കാണുന്നത്. അതുകൊണ്ടുതന്നെ ശുചിത്വ പൂര്‍ണമായ ഭക്ഷണമാണ് അവര്‍ക്ക് നല്‍കുന്നത്.

ഓരോനേരവും ഇവിടെനിന്നു വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉദ്യോഗസ്ഥസംഘം പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് ഭക്തര്‍ക്ക് വിളമ്പുന്നതെന്നു സ്പെഷ്യല്‍ ഓഫിസര്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം അന്നദാന മണ്ഡപവും ശുചിയായി സംരക്ഷിക്കാന്‍ നിഷ്ഠ പുലര്‍ത്തുന്നുണ്ട്. ദിവസവും മൂന്നുനേരം പുല്‍ത്തൈലം അടക്കമുള്ളവ ഉപയോഗിച്ച് യന്ത്രസഹായത്തോടെ മണ്ഡപം അണുവിമുക്തമാക്കും. പാത്രങ്ങള്‍ ഇലക്ട്രിക്കല്‍ ഡിഷ് വാഷറുപയോഗിച്ച് കഴുകാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ...

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശുപാർശ ; വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന്...

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് മന്ത്രി ബിന്ദു...

മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പോലീസ് ജീപ്പും ഇടിച്ചുതെറിപ്പിക്കുകയും ചെയ്ത ഡ്രൈവറെ

0
മലപ്പുറം: മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പോലീസ് ജീപ്പും...