Saturday, July 5, 2025 10:17 am

വായിച്ചു വളരുക ജില്ലാതല ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിഎന്‍ പണിക്കരുടെ സ്മരണാര്‍ഥം വയനാദിന-മാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്കായി വായിച്ചു വളരുക ക്വിസ് മത്സരവും ലോവര്‍ പ്രൈമറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവും പത്തനംതിട്ട കാത്തലിക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. കാത്തലിക് എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മനാഫ് അധ്യക്ഷത വഹിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കാന്‍ഫെഡ് എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

പിഎന്‍ പണിക്കര്‍ അനുസ്മരണം കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. എസ്. അഭിഷേകും ദേവിക സുരേഷും വായന അനുഭവം പങ്കുവെച്ചു. പിഎന്‍ പണിക്കര്‍ ഫൗണ്ടേന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍, പത്തനംതിട്ട എഇഒ ടി.എസ്. സന്തോഷ് കുമാര്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ അടൂര്‍ താലൂക്ക് പ്രസിഡന്റ് കെ. ഹരിപ്രസാദ്, ഹെഡ്മിസ്ട്രസ് ഗ്രേയ്‌സണ്‍ മാത്യു, വായനാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് ദാമോദരന്‍, ക്വിസ് മാസ്റ്റര്‍ റൂബി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്റർലോക്ക് പൊളിഞ്ഞു ; മല്ലപ്പള്ളി റോഡില്‍ അപകടങ്ങള്‍ പതിവ്

0
തിരുവല്ല : ടാറിംഗ് തകർച്ച പതിവായതോടെ സ്ഥാപിച്ച ഇന്റർലോക്ക് കട്ടകളും...

ബിഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ ദേശീയതലത്തിൽ ജനകീയ പ്രക്ഷോഭത്തിന് ആർജെഡി

0
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ 'പ്രത്യേക തീവ്രപരിഷ്‌കരണ'ത്തിലൂടെ 4.7 കോടി...

മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു

0
ഇസ്‌ലാമാബാദ് : അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍...

ഗുജറാത്തില്‍ അനധികൃത മരുന്ന് പരീക്ഷണം നടത്തിയതായി സംശയം ; 741 മരണങ്ങള്‍ സംശയനിഴലില്‍

0
അഹമ്മദാബാദ്: ഗുജറാത്തിലെ സർക്കാരാശുപത്രിയിൽ അനധികൃതമായി നടത്തിയ മരുന്ന് പരീക്ഷണങ്ങൾക്കിരയായ 741 വൃക്കരോഗികളുടെ...