Thursday, May 15, 2025 9:22 am

വായന പക്ഷാചരണം : ജില്ലയില്‍ വിപുലമായ പരിപാടികളോടെ തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വായന പക്ഷാചരണപരിപാടികള്‍ക്ക് ജില്ലയില്‍ വിപുലമായ തുടക്കം. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ. പി. ജയന്‍ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി. ജെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊ. ടി.കെ.ജി നായര്‍ മുഖ്യപ്രഭാഷണം, വായന അനുഭവം പങ്കു വെയ്ക്കല്‍ എന്നിവ നിര്‍വഹിച്ചു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ജി. ആനന്ദന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ആര്‍. തുളസീധരന്‍ പിള്ള, അടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി. ബാബു,അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, ബോയ്‌സ് എച്ച് എസ് എസ് ഹെഡ്മിസ്ട്രെസ് സന്തോഷ് റാണി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബി. സതികുമാരി, അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ്, വൈസ് പ്രസിഡന്റ് കെ.ജി. വാസുദേവന്‍, ജോയിന്റ് സെക്രട്ടറി എന്‍.ആര്‍. പ്രസാദ്, സെക്രട്ടറി ജി. കൃഷ്ണകുമാര്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എസ്. മീരാ സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു. അടൂര്‍ ഗവ എച് എസ് എസ്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ജെ. സംഗീത് വരച്ച പി. എന്‍. പണിക്കരുടെ ചിത്രം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റിന് കൈമാറി. പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 നു ആരംഭിച്ചു ഐ. വി. ദാസിന്റെ ജന്മദിനമായ ജൂലൈ എഴിനു അവസാനിക്കുന്ന പരിപാടികളാണ് വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ചു

0
കല്‍പ്പറ്റ : വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി...

പറവൂര്‍ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ കാപ്പ ചുമത്തി

0
കൊച്ചി : പറവൂര്‍ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ കാപ്പ...

വ്യാജ ആരോപണമുന്നയിച്ച എഎംവിയ്ക്കെതിരെ നിയമനടപടിയുമായി എഡിജിപി എസ്. ശ്രീജിത്ത്

0
തിരുവനന്തപുരം: തനിക്കെതിരേ വ്യാജ ആരോപണമുന്നയിച്ച അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കും അക്കാര്യം...

കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ

0
ചെന്നൈ: കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ തീരുമാനിച്ചു....