താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

For full experience, Download our mobile application:
Get it on Google Play

കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി താൽക്കാലിക വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ച് യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. തങ്ങളുടെ ഭാഗത്തുനിന്ന് വ്യോമാക്രമണങ്ങൾ ഉണ്ടാകില്ലെന്നും വ്യോമാക്രമണങ്ങൾ ഒഴിവാക്കിക്കൊണ്ട് സമാധാനം ഉറപ്പാക്കി റഷ്യയും ഇത് പിന്തുടരേണ്ടതുണ്ടെന്നും സെലൻസ്കി പറഞ്ഞു. യുഎസ് പ്രതിനിധികൾ റഷ്യയിലും യുക്രൈനിലും എത്തുന്ന പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് സെലൻസ്കിയുടെ നിർദേശം. യുക്രൈൻ്റെ ഇൻ്റലിജൻസ് സർവീസ് ആസ്ഥാനത്തിന് നേരെ റഷ്യ പട്ടാപ്പകൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ആണ് സെലൻസ്കിയുടെ നിർദേശമെന്നതും ശ്രദ്ധേയമാണ്.

യുഎസ് പ്രതിനിധികളായ ജെറെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് ശനി, ഞായർ ദിവസങ്ങളിലായി മോസ്കോ, കീവ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നത്. വർഷങ്ങൾ നീണ്ട റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തും. ട്രംപിൻ്റെ പ്രതിനിധികളുടെ സന്ദർശനം സെലൻസ്കി ടെലഗ്രാമിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റീവ് വിറ്റ്കോഫും ജെറെഡ് കുഷ്നറും ഇന്ന് മോസ്കോ സന്ദർശിക്കുമെന്നും ഞായറാഴ്ച അവർ കീവിൽ എത്തുമെന്ന് സെലൻസ്കി അറിയിച്ചു. യുഎസ് പ്രതിനിധികൾ സുരക്ഷിതമായി എത്തിച്ചേരുന്നതിനായി റഷ്യൻ വ്യോമാതിർത്തിയുടെ സാധാരണ പ്രവർത്തനം നിലനിർത്താൻ തീരുമാനിച്ചതായും സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾക്കായി യുക്രെയ്ൻ നയതന്ത്രജ്ഞർ യോഗം ചേർന്നതായും സെലൻസ്കി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....