Thursday, April 10, 2025 1:36 am

റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി ; തകർത്തത് 15ാം സ്ഥാനക്കാരായ വലൻസ്യയാ

For full experience, Download our mobile application:
Get it on Google Play

മാഡ്രിഡ്: ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. 15ാം സ്ഥാനക്കാരായ വലൻസ്യയാണ് സാന്റിയാഗോ ബെർണബ്യൂവിൽ വച്ച് റയലിന്റെ കഥ കഴിച്ചത്. ഇഞ്ചുറി ടൈമിൽ ഹ്യൂഗോ ഡ്യൂറോ നേടിയ ഗോളിലാണ് വലൻസ്യയുടെ ആവേശ ജയം. ആദ്യ പകുതിയിൽ റയലിന് അനുകൂലമായി ലഭിച്ച പെനാൽട്ടി സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പാഴാക്കി. കളത്തിലും കണക്കിലും റയലായിരുന്നു മുന്നിലെങ്കിലും വലൻസ്യ ഗോൾകീപ്പർ മമർഡാഷ്‍വിലിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ റയൽ താരങ്ങൾക്ക് ആയുധം വച്ച് കീഴടങ്ങേണ്ടി വന്നു. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് ജോർജിയൻ ഗോൾകീപ്പർ തട്ടിയകറ്റിയത്.

മത്സരത്തിന്റെ 13ാം മിനിറ്റിൽ പെനാൽട്ടി ബോക്‌സിൽ വച്ച് എംബാപ്പെയെ വീഴ്ത്തിയതിന് റയലിന് അനുകൂലമായി ലഭിച്ച പെനാൽട്ടി വിനീഷ്യസ് പാഴാക്കി. 15ാം മിനിറ്റിൽ റയലിനെ ഞെട്ടിച്ച് വലൻസ്യ വലകുലുക്കി. കോർണർ കിക്കിന് തലവച്ച് മൗക്ടർ ഡിയാകാബിയാണ് വലൻസ്യയെ മുന്നിലെത്തിച്ചത്.രണ്ടാം പകുതിയാരംഭിച്ച് അഞ്ച് മിനിറ്റ് പിന്നിടും മുമ്പേ റയലിന്റെ മറുപടിയെത്തി. 50ാം മിനിറ്റിൽ വിനീഷ്യസിന്റെ വകയായിരുന്നു ഗോൾ. ജയം പിടിക്കാനായി വലൻസ്യ ഗോൾമുഖത്ത് ലോസ് ബ്ലാങ്കോസ് പിന്നീട് നിരന്തരം അപകടം വിതച്ചെങ്കിലും മമർഡാഷ്വില്ലി വലൻസ്യയുടെ രക്ഷകനായി പലവുരു അവതരിച്ചു.

കളി സമനിലയിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തിലാണ് 95ാം മിനിറ്റിൽ റയലിനെ ഞെട്ടിച്ച് ഹൂഗോ ഡൂറോയുടെ ഗോൾ പിറന്നത്. റഫാ മിറിന്റെ തകർപ്പൻ ക്രോസിന് തലവച്ച് ഡ്യൂറോ വലൻസ്യക്ക് ആവേശ ജയം സമ്മാനിച്ചു. മത്സരത്തിൽ 9 ഓൺ ടാർജറ്റ് ഷോട്ട് ഉതിർത്തിട്ടും റയലിന് ഒന്നിലധികം തവണ വലകുലുക്കാനായില്ല. വലൻസ്യയാവട്ടെ ഓൺ ടാർജറ്റിൽ ആകെ ഉതിർത്ത രണ്ട് ഷോട്ടുകളും വലയിലെത്തിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍. കൊല്ലം...

കണ്ണൂരിൽ ഡ്രൈവറും കണ്ടക്ടറും ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

0
കണ്ണൂര്‍: കണ്ണൂരിൽ ഡ്രൈവറും കണ്ടക്ടറും ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ...

കളക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ അര്‍ധകായപ്രതിമ അനാഛാദനം ചെയ്തു

0
പത്തനംതിട്ട : കളക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ നവീകരിച്ച അര്‍ധകായപ്രതിമ ജില്ലാ കളക്ടര്‍...

കോഴഞ്ചേരി മികച്ച ഹരിത ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച ഹരിത സ്ഥാപനങ്ങളുള്ള...