ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ റെക്കോഡുകൾ രചിച്ച് റിയൽമി 11 പ്രോ സീരീസ്. വിൽപ്പന ആരംഭിച്ച് വെറും 5 ദിവസത്തിനുള്ളിൽ 200,000 യൂണിറ്റുകൾ വിറ്റഴിച്ചാണ് റിയൽമി പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. കുറഞ്ഞ ദിവസത്തിനുള്ളിൽ 200,000 യൂണിറ്റ് വിറ്റ ബ്രാൻഡ് എന്ന നേട്ടം ഇനി റിയൽമിക്ക് സ്വന്തം. വരാൻ പോകുന്ന വെടിക്കെട്ടിന്റെ ഒരു സാമ്പിൾ മാത്രമായിരുന്നു റിയൽമി 11 പ്രോ പ്ലസിന്റെ ആദ്യ ദിവസത്തെ വിൽപ്പന എന്നാണ് ഇപ്പോൾ പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
5 ദിവസം കൊണ്ട് 20,000 യൂണിറ്റുകൾ എന്ന റെക്കോഡ് വിൽപ്പന നടന്നതായി അറിയിച്ചെങ്കിലും സീരീസിലെ ഏത് ഫോൺ ആണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. റിയൽമി 11 പ്രോ, 11 പ്രോ പ്ലസ് എന്നിവയുടെ പ്രത്യേക വിൽപ്പനക്കണക്കുകൾ വരും ദിവസങ്ങളിൽ കമ്പനി പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളും അഴകും കൂട്ടിച്ചേർത്ത് അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് റിയൽമി 11 പ്രോ സീരീസിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ഫാക്സ് ലെതർ ബാക്ക് ഫീച്ചർ ചെയ്യുന്ന പ്രീമിയം ഡിസൈനാണ് ഏറ്റവും ശ്രദ്ധേയം. 30,000, രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ഇത്രയും പ്രീമിയം ഡിസൈനും കർവ്ഡ് ഡിസ്‌പ്ലേയുമുള്ള സ്മാർട്ട്ഫോൺ അപൂർവമാണ് എന്നത് ഉപയോക്താക്കളെ റിയൽമി 11 പ്രോ സീരീസിലേക്ക് കൂടുതൽ ആകർഷിച്ചു എന്നാണ് കരുതപ്പെടുന്നത്. ആഢംബരം സാധാരണക്കാരിലേക്കും എത്തിച്ചു എന്ന് റിയൽമി 11 പ്രോ സീരീസിന്റെ വിജയ കാരണത്തെ ഏറ്റവും ചുരുക്കിപ്പറയാം. റിയൽമി 11 പ്രോ സീരീസിൽ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത് റിൽമി 11 പ്രോ+ ആണ്. മൂൺഷോട്ടുകൾ ഉൾപ്പെടെ പകർത്താൻ സാധിക്കുന്ന 200 എംപി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിൽ റിയൽമി നൽകിയിരിക്കുന്നത്. മുൻനിര സ്മാർട്ട്ഫോണുകളിൽ മാത്രം ഉണ്ടായിരുന്ന മൂൺ മോഡ് മിഡ്റേഞ്ച് വിഭാഗത്തിലേക്കും കൊണ്ടുവന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന വിശേഷണവും റിയൽമി 11 പ്രോ+ സ്വന്തമാക്കിയിരുന്നു. നേരത്തെ ഗാലക്‌സി എസ് 23 അൾട്രാ, വിവോ എക്‌സ് 90 പ്രോ എന്നിവയുൾപ്പെടെയുള്ള മുൻനിര ഡിവൈസുകളിൽ മാത്രമാണ് മൂൺ മോഡ് കണ്ടിരുന്നത്.
ആഢംബരം സാധാരണക്കാരിലേക്കും എത്തിച്ചു എന്ന് റിയൽമി 11 പ്രോ സീരീസിന്റെ വിജയ കാരണത്തെ ഏറ്റവും ചുരുക്കിപ്പറയാം. റിയൽമി 11 പ്രോ സീരീസിൽ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത് റിൽമി 11 പ്രോ+ ആണ്. മൂൺഷോട്ടുകൾ ഉൾപ്പെടെ പകർത്താൻ സാധിക്കുന്ന 200 എംപി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിൽ റിയൽമി നൽകിയിരിക്കുന്നത്. മുൻനിര സ്മാർട്ട്ഫോണുകളിൽ മാത്രം ഉണ്ടായിരുന്ന മൂൺ മോഡ് മിഡ്റേഞ്ച് വിഭാഗത്തിലേക്കും കൊണ്ടുവന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന വിശേഷണവും റിയൽമി 11 പ്രോ+ സ്വന്തമാക്കിയിരുന്നു. നേരത്തെ ഗാലക്‌സി എസ് 23 അൾട്രാ, വിവോ എക്‌സ് 90 പ്രോ എന്നിവയുൾപ്പെടെയുള്ള മുൻനിര ഡിവൈസുകളിൽ മാത്രമാണ് മൂൺ മോഡ് കണ്ടിരുന്നത്. ഫുൾ എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ വലിയ 6.70 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 പ്രൊസസർ,12ജിബി റാം, 256ജിബി സ്റ്റോറേജ്, 200എംപി ക്യാമറയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 32എംപി ഫ്രണ്ട് ക്യാമറ, 5000mAh ബാറ്ററി, ഫാസ്റ്റ് ചാർജിങ് എന്നിവയൊക്കെയാണ് റിയൽമി 11 പ്രോ+ ന്റെ പ്രധാന ഫീച്ചറുകൾ.
ജിബി റാമും 128 ജിബി സ്റ്റോറേജും അടങ്ങുന്ന റിയൽമി 11പ്രോയുടെ അടിസ്ഥാന വേരിയന്റ് 23,999 രൂപ പ്രാരംഭ വിലയിലാണ് എത്തുന്നത്. 8 ജിബി + 256 ജിബി വേരിയന്റിന് 24,999 രൂപയും 12 ജിബി + 256 ജിബി വേരിയന്റിന് 27,999 രൂപയുമാണ് വില. റിയൽമി 11 പ്രോ+ 5ജിയുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജും അടങ്ങുന്ന അടിസ്ഥാന കോൺഫിഗറേഷന് 27,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള റിയൽമി 11 പ്രോ+ ഹൈ വേരിയന്റിന് 29,999 രൂപ നൽകേണ്ടിവരും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033