ഒരു കാർ സ്വന്തമാക്കുക എന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് വലിയൊരു സ്വപ്നമാണ്. എന്നാൽ കാർ വാങ്ങുന്നതിൽ മാത്രമല്ല, കാർ പരിപാലിക്കുന്നതിലാണ് കാര്യം. ചിലപ്പോഴൊക്കെ സംശയം ഉണ്ടാക്കുന്ന കാര്യമാണ് എഞ്ചിനിൽ നിന്ന് വീഴുന്ന വെളളത്തെ കുറിച്ച്. മഴക്കാലത്ത് ഇത് ഉണ്ടാകാറുണ്ടെങ്കിലും, അല്ലാത്ത സമയത്ത് വാഹനം നിർത്തിയിടുമ്പോൾ ഇടവിട്ട് വെളളം വീഴുന്നത് ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ശരിക്കും എന്താണ് ഇതിൻ്റെ കാരണമെന്ന് അറിയാമോ ? നിങ്ങളുടെ കാർ എഞ്ചിനിൽ നിന്ന് വെള്ളം ഒഴുകുന്നത് സാധാരണയായി നിങ്ങളുടെ വാഹനത്തിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നതിന്റെ അടയാളമാണ്. എയർ കണ്ടീഷനിംഗ് ഓണാക്കുമ്പോൾ, ഈർപ്പം നീക്കം ചെയ്ത് ചൂടുള്ള വായു തണുപ്പിക്കുന്നു, അത് വെള്ളത്തിലേക്ക് ഘനീഭവിക്കുകയും ഈ ജലം എയർ കണ്ടീഷനിംഗ് സിസ്റ്റത്തിലെ ഒരു ഭാഗമായ ബാഷ്പീകരണത്തിൽ ഘനീഭവിക്കുന്നു. തുടർന്ന് സാധാരണയായി ഉപരിതലത്തിൽ നിന്നും പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു. അതുകൊണ്ടാണ് നിങ്ങളുടെ കാറിനടിയിൽ, പ്രത്യേകിച്ച് ചൂടുള്ളതോ ഈർപ്പമുള്ളതോ ആയ കാലാവസ്ഥയിൽ വെള്ളം ഒഴുകുന്നത് കാണാൻ സാധിക്കുന്നത്. ചില സാഹചര്യങ്ങളിൽ വെള്ളം തുള്ളി സാധാരണമാണെങ്കിലും, നിങ്ങൾ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങളുണ്ട്. സാധാരണയായി പച്ച, ഓറഞ്ച് അല്ലെങ്കിൽ പിങ്ക് നിറമുളള ദ്രാവകം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അത് ഏസിയുടെ ചോർച്ചയൊണ് സൂചിപ്പിക്കുന്നത്. ഇത് ചോർച്ചയുള്ള റേഡിയേറ്റർ അല്ലെങ്കിൽ കേടായ വാട്ടർ പമ്പ് മൂലമാകാനാണ് സാധ്യത.
പതിവ് അറ്റകുറ്റപ്പണികൾ നിങ്ങളുടെ കാറിന് അനാവശ്യമായ കേടുപാടുകൾ ഒഴിവാക്കുമെന്നതാണ് സത്യം. പ്രശ്‌നങ്ങൾ ഉടനടി തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമുള്ള മികച്ച നടപടിയാണ് നേരിട്ട് പരിശോധിക്കുന്നത്. എയർ കണ്ടീഷനിംഗ് സിസ്റ്റം, ഹോസുകൾ, സീലുകൾ എന്നിവയുടെ പതിവ് പരിശോധനകൾ, തേയ്മാനത്തിന്റെയും കീറലിന്റെയും ചെറിയ അടയാളങ്ങൾ ഉടനടി പരിശോധിക്കുന്നത്, വലിയ എഞ്ചിൻ തകരാറുകൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. ഒരു കൂളന്റ് ചോർച്ച കണ്ടെത്തുന്ന സാഹചര്യത്തിൽ, പ്രശ്നം കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും ഉടൻ ഒരു പ്രൊഫഷണൽ മെക്കാനിക്ക് സന്ദർശിക്കുക. എഞ്ചിനില്‍ നിന്നും അമിത ശബ്ദം പുറത്ത് വരുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കാര്‍ മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിക്കണം. ഒരുപക്ഷെ ബാക്ക്ഫയറിംഗ് അല്ലെങ്കില്‍ എഞ്ചിന്‍ Knock ഇതിന് കാരണം. എഞ്ചിന്‍ ചേമ്പറിന് പുറത്ത് വെച്ച് ജ്വലന പ്രക്രിയ നടക്കുമ്പോഴാണ് ബാക്ക്ഫയറിംഗ് ഉണ്ടാകുന്നത്. അതേസമയം വായുവും ഇന്ധനവും കലര്‍ന്ന മിശ്രിതം അനവസരത്തില്‍ ക്രമം തെറ്റിച്ച് ജ്വലന പ്രക്രയില്‍ ഏര്‍പ്പെടുമ്പോഴാണ് എഞ്ചിന്‍ നോക്ക് അനുഭവപ്പെടുക. കാറില്‍ നിന്നും ക്രമാതീതമായി പുക പുറത്ത് വരുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ധനം അനാവശ്യമായി നഷ്ടപ്പെടുകയാണെന്നതിന്റെ സൂചനയാണ് കറുത്ത പുക. ഇന്ധന സംവിധാനം ആവശ്യത്തിലേറെ ഇന്ധനം പമ്പ് ചെയ്യുന്ന അവസരത്തിലാണ് എക്‌സ്‌ഹോസ്റ്റില്‍ നിന്നും കറുത്ത പുക ഉയരുക. സ്പ്ലാര്‍ക്ക് പ്ലഗിലുണ്ടാകുന്ന തകരാറും പുകയ്ക്ക് കാരണമാണ്. ഇനി പുകയ്ക്ക് നീല നിറമാണെങ്കില്‍ ജ്വലന പ്രക്രിയയില്‍ എഞ്ചിന്‍ ഓയിലും കലരുന്നുണ്ടെന്നതിന്റെ സൂചനയാണ്. എഞ്ചിന്‍ സംവിധാനത്തിലുണ്ടാകുന്ന ചോര്‍ച്ച കാരണമാണ് ഇത് സംഭവിക്കുക.
ഒരുപക്ഷെ എഞ്ചിന്‍ മൗണ്ടുകള്‍ ദുര്‍ബലപ്പെടുന്നതാകും വിറയലിന് കാരണം. എഞ്ചിനില്‍ നിന്നുള്ള വിറയല്‍ പാസഞ്ചര്‍ ക്യാബിനിലെത്തുന്നത് പ്രതിരോധിക്കുകയാണ് എഞ്ചിന്‍ മൗണ്ടുകളുടെ ദൗത്യം. സാധാരണയായി ഇഗ്നീഷന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം തെളിയും. ശേഷം കാര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം പിന്‍വാങ്ങും. കാര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടും എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം തെളിയുന്നുണ്ടെങ്കില്‍ എഞ്ചിനിൽ പ്രശ്‌നങ്ങളുണ്ടെന്നതിന്റെ സൂചനയാണ്. ഓക്‌സിജന്‍ സെന്‍സര്‍, കാറ്റാലിറ്റിക് കണ്‍വേര്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് എന്നിവയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം തെളിയാനുള്ള കാരണമാണ്. എഞ്ചിന്‍ ഓയിലിന്റെ അളവ് കുറയുമ്പോഴാണ് കാറില്‍ ഓയില്‍ പ്രഷര്‍ ലാമ്പ് തെളിയുക. അതിവേഗത്തില്‍ ചലിക്കുന്ന എഞ്ചിന്‍ ഘടകങ്ങള്‍ക്ക് ആവശ്യമായ ലൂബ്രിക്കേഷന്‍ നല്‍കുകയാണ് എഞ്ചിന്‍ ഓയിലിന്റെ ദൗത്യം. എഞ്ചിന്‍ ഓയിലിന്റെ അളവ് കുറഞ്ഞാല്‍ എല്ലാ ഘടകങ്ങള്‍ക്കും ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കില്ല. എഞ്ചിന്‍ ഓയില്‍ ഇല്ലാതെ ഏറെ നേരം വാഹനമോടിച്ചാല്‍ എഞ്ചിനില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.